
ബെംഗളൂരുവിലെ ഒരു ഓട്ടോറിക്ഷയുടെ പിന്നില്‍ പതിപ്പിച്ച പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയം. തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയിയും നടി തൃഷയും ഒന്നിച്ചുനില്‍ക്കുന്ന ചിത്രമാണ് ഈ പോസ്റ്ററിലുള്ളത്. ഇരുവരെയും കുറിച്ചുള്ള പ്രണയ അഭ്യൂഹങ്ങള്‍ സിനിമാ ലോകത്ത് സജീവമായി നില്‍ക്കുന്നതിനിടെയാണ് ആരാധകരെയും നെറ്റിസണ്‍സിനെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ചിത്രത്തിനൊപ്പം ഓട്ടോ ഡ്രൈവര്‍ കുറിച്ചിരിക്കുന്ന വാചകമാണ് ഏറെ ശ്രദ്ധേയമായത്. 'പ്രണയം ജീവിതമാണ്, പക്ഷേ കാമുകി ഭാര്യയല്ല' എന്ന രസകരവും എന്നാല്‍ ചിന്തിപ്പിക്കുന്നതുമായ വരികളാണ് പോസ്റ്ററിലുള്ളത്. എക്സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിമിഷനേരം കൊണ്ട് വൈറലായ ഈ പോസ്റ്ററിന് താഴെ,ഡ്രൈവര്‍ വലിയൊരു സത്യമാണ് വിളിച്ചുപറയുന്നതെന്ന രീതിയിലുള്ള നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃഷ പങ്കെടുത്തതും, താരത്തിന്റെ കുടുംബം ചടങ്ങില്‍ നിന്ന് വിട്ടുനിന്നതും നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ 'പ്രണയം വിളിച്ചറിയിക്കപ്പെടേണ്ടതാണ്' എന്ന അര്‍ത്ഥത്തില്‍ തൃഷ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ പങ്കുവെച്ച ഈ 'പ്രണയ സന്ദേശം' തമിഴ് സിനിമാ പ്രേമികള്‍ക്കിടയില്‍ പുതിയ സംവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.






