
കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വരുമ്പോള്‍ വഴിയരികിലെ മാവില്‍ കല്ലെറിഞ്ഞ് മാങ്ങ പറിക്കുന്നത് നമുക്ക് മനോഹരമായ ഒരു ഓര്‍മ്മയായിരിക്കാം. എന്നാല്‍ ഇതേ ശീലം സിംഗപ്പൂരില്‍ കാണിച്ചാല്‍ ലക്ഷങ്ങളുടെ പിഴയാകും നിങ്ങളെ കാത്തിരിക്കുന്നത്. വഴിയില്‍ വീണുകിടക്കുന്ന ഒരു മാങ്ങ എടുത്താല്‍ പോലും ഏകദേശം 3.75 ലക്ഷം രൂപ (5,000 സിംഗപ്പൂര്‍ ഡോളര്‍) പിഴ ഒടുക്കേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പ്രിയങ്ക സിന്‍ഹ എന്ന ഇന്ത്യന്‍ യുവതിയുടെ വൈറല്‍ വീഡിയോ.
സിംഗപ്പൂരിലെ കര്‍ശനമായ നിയമങ്ങള്‍ അനുസരിച്ച് പൊതുസ്ഥലങ്ങളിലെ മരങ്ങളും അവയിലെ ഫലങ്ങളും ഗവണ്മെന്റ് സ്വത്താണ്. 'നാഷണല്‍ പാര്‍ക്ക്സ് ബോര്‍ഡിന്റെ' നിബന്ധനകള്‍ ലംഘിച്ച് അനുവാദമില്ലാതെ പഴങ്ങള്‍ ശേഖരിച്ചാല്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ വരെയാണ് പിഴ. ഇനി ഈ നിയമലംഘനം നടക്കുന്നത് നേച്ചര്‍ റിസര്‍വ് ഏരിയകളിലാണെങ്കില് ശിക്ഷാ നടപടികള്‍ കടുക്കും; പിഴ 50,000 ഡോളര്‍ (ഏകദേശം 31 ലക്ഷം രൂപ) വരെയാകാനും ആറ് മാസം വരെ തടവ് ലഭിക്കാനും സാധ്യതയുണ്ട്.
നഗരത്തിന്റെ വൃത്തിയും അച്ചടക്കവും കാത്തുസൂക്ഷിക്കാനുള്ള ഈ നിയമങ്ങള്‍ക്കെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. വളര്‍ത്തുമൃഗങ്ങള്‍ മാങ്ങ എടുത്താല്‍ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന്, മൃഗങ്ങളുടെ പ്രവര്‍ത്തികള്‍ക്കും ഉടമ തന്നെ പിഴയൊടുക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന മറുപടി. അതിനാല്‍, സിംഗപ്പൂരിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ വഴിയരികിലെ മാമ്പഴം കണ്ട് കൊതിച്ചാലും കൈവെക്കാതിരിക്കുന്നതാണ് പോക്കറ്റിനും സമാധാനത്തിനും നല്ലത്.






