
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരജോഡികളാണ് ദിലീപും കാവ്യമാധവനും. ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി നായിക നിരയിലേക്ക് ഉയര്‍ന്ന കാവ്യയും, മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് ജനപ്രിയ നായകനായി മാറിയ ദിലീപും തമ്മിലുള്ള ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി കണ്ട് ആസ്വദിക്കാത്ത മലയാള പ്രേക്ഷകര്‍ അപൂര്‍വ്വമാണെന്ന് തന്നെ പറയാം.
ആദ്യ തെരഞ്ഞെടുപ്പില്‍ രണ്ടുപേര്‍ക്കും ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല, എന്നാല്‍ രണ്ടാമതൊരു വിവാഹമെന്ന് ചിന്തിച്ചപ്പോള്‍ പരസ്പരം ആശ്രയവും പിന്തുണയുമാകാന് ദിലീപും കാവ്യയും തീരുമാനിച്ചു. ഓണ്‍ സ്ക്രീന്‍ കപ്പിള്‍സിന്റെ റിയല്‍ ലൈഫ് കെമിസ്ട്രിക്ക് സ്നേഹവും പിന്തുണയും നല്കിയ ആരാധകരും ഒരുപാടാണ്. ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ലക്ഷ്യ എന്ന തന്റെ ബൊട്ടീക്കും മകള്‍ മഹാലക്ഷ്മിയുടെയും മീനാക്ഷിയുടെയും ദിലീപിന്റെയും കാര്യങ്ങള്‍ നോക്കിയും കുടുംബിനിയായി ഒതുങ്ങിക്കൂടുകയാണ് കാവ്യ മാധവന്. സോഷ്യല്‍ മീഡിയയിലും സജീവമായ കാവ്യ പങ്കിടുന്ന ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് തരംഗമായി മാറുന്നത്.
ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് കാവ്യ മാധവന്. ബ്രൗണ്‍ ചുരിദാറണിഞ്ഞ കാവ്യയും പ്രിന്റഡ് ഡിസൈനുള്ള വൈറ്റ് ഷര്‍ട്ട് ധരിച്ചുള്ള ദിലീപും ഒരുമിച്ചുള്ള ചിത്രം വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യമുള്ള കാവ്യയ്ക്കൊപ്പം ചുള്ളന് ചെക്കനായി തിളങ്ങുന്ന ദിലീപിനെയും കണ്ട സന്തോഷത്തിലാണ് പ്രേക്ഷകര്‍. ചിത്രങ്ങളില്‍ രണ്ടുപേര്‍ക്കും കൂടുതല്‍ ഭംഗിയുണ്ടെന്നുള്ളതാണ് ആരാധകര്‍ കുറിക്കുന്ന കമന്റുകള്‍. ‘മാധവനും രുക്മിണിയും, ഒന്നുകൂടി ബിഗ് സ്ക്രീനിൽ ഈ കോമ്പോ കാണാൻ ആഗ്രഹിക്കുന്നു,ഈ ഭൂമിയിൽ ഉള്ള മാറ്റ് ഒന്നിനും വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല, ഓള്‍ടൈം ഫേവറൈറ്റ്...’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.






