
പുതിയ ചിത്രമായ മൈസയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. ഇപ്പോഴിതാ കൊച്ചിയെപ്പറ്റി താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. എന്നാല്‍ കൊച്ചി എന്ന് തെറ്റിദ്ധരിച്ച് അതിരപ്പളളിയെ പറ്റിയായിരുന്നു രശ്മികയുടെ പോസ്റ്റ്.
കൊച്ചിയില്‍ എന്തുമാത്രം കാടുകളാണ്. പ്രാണികളും, വെള്ളച്ചാട്ടങ്ങളും, ട്രെക്കിംഗും, വര്‍ക്കൗട്ടുകളും, മഴയും ഒക്കെയായിരുന്നു. ഓടിനടന്നുള്ള ചിത്രീകരണവും പുതിയ ആക്ഷന്‍ രംഗങ്ങള്‍ പഠിക്കുന്നതും അത് ചെയ്തുനോക്കുന്നതും ഒക്കെയായി കുറേ കാര്യങ്ങള്‍. ഇതിനിടയില്‍ കണങ്കാലിലും മുട്ടിലുമൊക്കെ ടേപ്പ് ഒട്ടിച്ചും, എന്റെ ഉയരത്തോടുള്ള പേടിയെ നേരിട്ടും - എല്ലാം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമായി പറയുകയാണ്, ഈ പരിസരത്തുകൂടി നടക്കുമ്പോള്‍ സൂക്ഷിക്കുക. ഉറങ്ങിപ്പോകാതിരിക്കാന്‍ ഉച്ചത്തിലുള്ള അലാറം വെച്ച് എഴുന്നേല്ക്കും... പിന്നെ കുറച്ച് പഴംപൊരിയും.. സത്യം പറഞ്ഞാല്‍ ഇഷ്ടം പോലെ പഴംപൊരി, ഇത്രയൊക്കെത്തന്നെയാണ് വിശേഷങ്ങള്‍ -രശ്മികയുടെ വാക്കുകള്‍.
എന്നാല്‍ കാടും വെളളവും മഴയുമൊക്കെ വെച്ച് രശ്മിക കൊച്ചിയെന്ന് കുറിച്ചത് യഥാര്‍ഥത്തില്‍ അതിരപ്പിളളിയെ കുറിച്ചായിരുന്നു. പിന്നാലെ മലയാളികള്‍ കമന്റില്‍ തെറ്റ് തിരുത്തി. ചിത്രത്തിലുളളത് തൃശ്ശൂരാണെന്നും അതിരപ്പിളളിയെന്നും തിരുത്തിയുളള കമന്റുകളുമെത്തി. ഒരു കമന്റിന് രശ്മിക മറുപടിയും നല്കി. ശരിയാണ്, ഞങ്ങള്‍ കൊച്ചിയിലും തൃശൂരും ഷൂട്ട് ചെയ്തിരുന്നു എന്നായിരുന്നു രശ്മിക മറുപടിയായി കുറിച്ചത്.






