
തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി സതീശന്റെ പേര് പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിൽ അതൃപ്തിയുടെ സ്വരം ഉയർന്നു തുടങ്ങി. കെ.സി വേണുഗോപാലിനെതിരെ ഒരു കേന്ദ്രം വ്യാജപ്രചാരണം നടത്താൻ മുൻകൈ എടുത്തുവെന്നും അതേക്കുറിച്ച് അന്വേഷിക്കുക ആവണം കേരള മുഖ്യമന്ത്രിയുടെ ആദ്യ ചുമതല എന്നും നിയുക്ത റാന്നി എംഎൽഎ പഴകുളം മധു. അതേസമയം, വലിയ പി.ആർ വർക്കാണ് കെ.സിക്കെതിരെ നടന്നതെന്ന് നിയുക്ത ചടയമംഗലം എംഎൽഎ എം എം നസീർ പറഞ്ഞു.
ഒന്നിലധികം പേർക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രംഗത്തുവരാൻ. എന്നാൽ, വേണുഗോപാലിനെ തെരഞ്ഞുപിടിച്ച് അധാർമ്മിക സങ്കേതങ്ങൾ ഉപയോഗിച്ച് ഹീനമായി വേട്ടയാടി. അദ്ദേഹത്തെ നൂലിൽ കെട്ടിയിറക്കിയ ആളെന്ന രീതിയിലാണ് പ്രചാരണം നടത്തിയത്. കെഎസ്യുവിന്റെയും യൂത്ത്കോൺഗ്രസിന്റെയും പ്രസിഡന്റായി പ്രവർത്തിച്ചയാളാണ് കെ.സി. അദ്ദേഹം കെഎസ്യു പ്രസിഡന്റായിരുന്നപ്പോഴാണ് സംഘടന തിരിച്ചുവരവിന്റെ പാതയിലായത്. യൂത്ത്കോൺഗ്രസ് പ്രസിഡന്റായത് ജനാധിപത്യപരമായ രീതിയിൽ തന്നെയാണ്. സംസ്ഥാനമന്ത്രിയായും കേന്ദ്രത്തിൽ പിഎസി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. സതീശന്റെ നേതാവായിരുന്നു വേണുഗോപാൽ. അദ്ദേഹത്തിനെതിരെയുള്ള പ്രചാരണങ്ങൾ തടയാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമായിരുന്നുവെന്നും മധു പറഞ്ഞു.
കേരളത്തിലെ പ്രവർത്തനശൈലി നന്നായി അറിയാവുന്ന വേണുഗോപാൽ നൂലിൽ കെട്ടിയിറക്കിയ ആളാണെന്ന രീതിയിൽ നടത്തിയ പ്രചാരണം വലിയ പി.ആർ വർക്കിന്റെ ഭാഗമാണെന്നും അത് കേരളത്തിനു വെളിയിൽ ആസൂത്രണം ചെയ്തത് ആണെന്നും നസീർ പറഞ്ഞു.
ടീ,മ് യുഡിഎഫ് എന്ന ആഹ്വാനത്തിൽ വിശ്വസിക്കുന്ന വി.ഡി സതീശനു മുന്നിൽ പാർട്ടിയിൽ പടലപ്പിണക്കങ്ങൾ തടസ്സമാകും എന്ന സൂചനയാണ് ഉടനടിയുള്ള ഇത്തരം പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.






