
കുവൈത്ത്‌സിറ്റി : വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിച്ച AICC പ്രഖ്യാപനം ആഘോഷമാക്കി ഗള്‍ഫ് പ്രദേശ് കള്‍ച്ചറല്‍ കോണ്‍ഗ്രസ്. കുവൈറ്റ് അബ്ബാസിയയില്‍ വച്ച് നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് ചെസ്സില്‍ ചെറിയാന്‍ രാമപുരം ഉത്ഘാടനം ചെയ്തു.
കേരളം കാത്തിരുന്ന ഈ തീരുമാനത്തിന് വേണ്ടി കേരളത്തിലെ ബഹുജനങ്ങളുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗള്‍ഫ് പ്രദേശ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (GPCC) അഭിനന്ദിച്ചു. ജനറല്‍ സെക്രട്ടറി സാം നന്ദിയാട്ട് , ട്രഷറര്‍ മുരളി പണിക്കര്‍ , സണ്ണി തോമസ്, എല്‍ദോ പള്ളിപ്പുറം , ഇസ്മായില്‍ പാലക്കാട്, ഷബീര്‍ കൊയിലാണ്ടി , ചന്ദ്രമോഹന്‍ R നായര്‍, സിജോ പൗലോസ് , ഷാനവാസ് സി എ , അഭിജിത് ഇ ആര്‍ , ഷരണ്‍ കോമത്ത് , വിനീഷ് പള്ളത്ത് ,രമേശ് കുമാര്‍ പല്ലശ്ശന , റഷീദ് മാണിക്കോത്ത് , ഫയാസ് കാക്കടവന്‍ എന്നിവര്‍ സംബന്ധിച്ചു.

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)




