
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ഇപ്പോള്‍ സംഗീത സംവിധായകനും ഓസ്കാര്‍ േജതാവുമായ എം.എം. കീരവാണിയ്ക്കൊപ്പമുളള സിതാരയുടെയും ഭര്‍ത്താവ് ഡോ.സജീഷ് എം ന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എം.എം. കീരവാണി തങ്ങളുടെ വീട്ടിലെത്തിയ സന്തോഷം സജീഷ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. സിതാരയും ഭര്‍ത്താവ് സജീഷും ചേര്‍ന്ന് നടത്തുന്ന ' ഇടം' ആര്‍ട്ട് കഫേയും അദ്ദേഹം സന്ദര്‍ശിച്ചു.
''ലോകപ്രശസ്ത സംഗീതജ്ഞന്, ഓസ്കാര്‍ ജേതാവ് പദ്മശ്രീ കീരവാണി സര് ഞങ്ങളുടെ വീടും, 'ഇട'വും സന്ദര്‍ശിച്ചു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും, അഭിമാനവും തോന്നിയ നിമിഷങ്ങള്‍! ആ വലിയ മനുഷ്യന്, എത്രമേല്‍ ലളിതവും, സൗമ്യവുമായാണ് പെരുമാറുന്നത്, അതിശയം അടക്കാനാവുന്നില്ല! സ്നേഹപൂര്‍ണമായ ആ മഹല്‍ സാമീപ്യം ഒരിക്കലും മറക്കാനാവില്ല. മറ്റ് സര്‍പ്രൈസുകള്‍ അതാതു വഴിയേ വരുന്നതാണ്.. ഇപ്പോള്‍ ചില ചിത്രങ്ങള്‍ മാത്രം പങ്കു വെയ്ക്കുന്നു'' എന്നാണ് കീരവാണിയ്ക്കൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം സജീഷ് കുറിച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ച് കമന്റുകളുമായി എത്തുന്നത്.






