
ബാലതാരമായി സിനിമയിലേക്കെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് എസ്തര്‍ അനില്‍. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മികവിലൂടെ ശ്രദ്ധ നേടിയ എസ്തര്‍ ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വലിയൊരു കരിയര്‍ ബ്രേക്ക് ലഭിച്ചത്. ബാലതാരമായി ശ്രദ്ധ നേടിയ എസ്തര്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ഹോട്ട് ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. തനിക്കെതിരെ ഉയരുന്ന സൈബര്‍ അറ്റാക്കുകള്‍ക്കെതിരെ വളരെ ശക്തമായി എസ്തര്‍ പ്രതികരിച്ചിട്ടുണ്ട്. മാത്രവുമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായ അതിലും ഹോട്ടായ ചിത്രങ്ങള്‍ എസ്തര്‍ വീണ്ടും പങ്കിടുകയും ചെയ്തിട്ടുണ്ട്
ഇപ്പോഴിതാ ബ്ലാക്ക് സാരിയില്‍ എലഗന്റ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് എസ്തര്‍ അനില്‍. ബ്ലാക്ക് സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ബണ്‍ ഹെയര്‍സ്റ്റൈലും മിനിമല്‍ മേക്കപ്പും ആക്സസറീസുമണിഞ്ഞ എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് സുന്ദരി എന്നാണ് പലരും കുറിക്കുന്നത്.
‘‘എന്റെ സൂര്യപ്രകാശത്തെ എല്ലായിടത്തും കൊണ്ടുപോകുന്നു - ഒരുതരം ദിവസമായിരുന്നു അത്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് എസ്തര്‍ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ഹോട്ട് ക്യൂട്ട് ലുക്കിന് സ്നേഹം നിറഞ്ഞ കമന്റുകള്‍ കുറിക്കുന്നത്.
നിലിവില്‍ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം ഒരുങ്ങുകയാണ്. മെയ് 21 ന് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ തിയേറ്ററുകളിലെത്തുന്ന സിനിമയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ രണ്ടു ഭാഗങ്ങളില്‍ അനുമോള്‍ എന്ന കഥാപാത്രമായി പ്രേക്ഷകഹൃദയം കീഴടക്കിയ എസ്തര്‍ മൂന്നാം ഭാഗത്തിലും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് എസ്തര്‍.






