More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എന്നെക്കൊണ്ട് അതില്‍ സർവൈവ് ചെയ്യാൻ കഴിയില്ല; മക്കളെ കാണാതിരിക്കാനും കഴിയില്ല...’ ബിഗ് ബോസിനോട് ‘നോ’ പറഞ്ഞ് അമ്പിളി ദേവി

Authored by Web Desk | Last updated: 17 May 2026, 5:00 AM | 4 min read

Print
Actress Ambili Devi about participating in malayalam big boss
മലയാളം സിനിമാ-സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അമ്പിളി ദേവി. സഹനായിക സഹോദരി വേഷങ്ങളിലാണ് സിനിമകളില്‍ താരം തിളങ്ങിയിട്ടുള്ളത്. എന്നാല്‍ സിനിമയെക്കാളേറെ താരത്തെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുത്തിയത് പരമ്പരകളാണ്. കുട്ടിത്തം നിറഞ്ഞ മുഖവുമായി എത്തുന്ന അമ്പിളി ദേവിയെ സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെയാണ് കുടുംബപ്രേക്ഷകര്‍ സ്നേഹിക്കുന്നത്. കരിയറില്‍ തിളങ്ങി നില്‍ക്കുകയാണെങ്കിലും വ്യക്തി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും താരം നേരിട്ടിട്ടുണ്ട്.

തനിക്കു നേരെ വന്ന പ്രതിസന്ധികളെ മനക്കരുത്തോടെ നേരിട്ട താരം ‘സിംഗിള്‍ മദറാ’യി തന്റെ ജീവിതം മുന്നോട്ടു നയിക്കുകയാണ്. നൃത്തവേദികളിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയ വഴിയും തന്റെ യൂട്യൂബ് ചാനല്‍ വഴിയും ​പ്രേക്ഷകരുമായി പങ്കിടാറുണ്ട്. മക്കള്‍ക്കൊപ്പം വിശേഷങ്ങള്‍ പങ്കിടുന്ന താരത്തിന്റെ യൂട്യൂബ് ചാനലിന് നിറയെ ആരാധകരുമുണ്ട്.

ഇപ്പോഴിതാ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി എത്തുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് അമ്പിളി ദേവി. ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ ഇല്ലെന്ന് മറുപടി പറയുന്ന താരം, തനിക്ക് ആ ഷോയ്ക്കുള്ളിൽ സർവൈവ് ചെയ്യാൻ കഴിയില്ലെന്നും തന്റെ കുടുംബവുമായി അത്രയധികം അറ്റാച്ച്ഡ് ആണെന്നുമാണ് പറയുന്നത്.

‘‘ബിഗ് ബോസിലേക്ക് വിളിച്ചാൽ ഞാൻ ഒരിക്കലും പോകില്ല. എന്നെക്കൊണ്ട് ആ ഷോയ്ക്കുള്ളിൽ സർവൈവ് ചെയ്യാൻ കഴിയില്ല. ഞാൻ എന്റെ കുടുംബവുമായി അത്രയധികം അറ്റാച്ച്ഡ് ആണ്. രണ്ടു ദിവസത്തിൽ കൂടുതൽ എനിക്ക് എന്റെ മക്കളായ അപ്പുവിനെയും അർജുനെയും കാണാതിരിക്കാൻ പറ്റില്ല. എന്റെ കൂടെ ജോലി ചെയ്യുന്നവർക്ക് കൃത്യമായി അറിയാം, അയ്യോ എനിക്ക് പെട്ടെന്ന് വീട്ടിൽ പോകണമെന്ന് എപ്പോഴും പറയുന്ന ആളാണ് ഞാൻ. ബിഗ് ബോസിൽ പോയി നിൽക്കാൻ കുറേക്കൂടി ധൈര്യം വേണം...’’ അമ്പിളി ദേവി പറഞ്ഞു.

മോഹൻലാൽ അവതാരകനായി എത്തുന്ന മലയാളം ബിഗ് ബോസിന് വലിയ ജനപ്രീതിയാണുള്ളത്. ഇതിന്റെ ഏഴാം സീസൺ കഴിഞ്ഞ നവംബറിലാണ് അവസാനിച്ചത്. തൊട്ടുപിന്നാലെ എട്ടാം സീസണായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഷോയുടെ എട്ടാം സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ അണിയറയിൽ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സാങ്കേതിക പ്രവർത്തകരെ തേടിക്കൊണ്ടുള്ള അണിയറ പ്രവർത്തകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ പുതിയ സീസണില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.





View this post on Instagram

A post shared by Vishnu Rs (@vishnu_phoenix_media)


Tags

  • ambili devi
  • ambili devi in big boss malayalam season

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/rinianngeorge/

‘അതെ ഞാന്‍ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരം’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്

photo-www.instagram.com/trishakrishnan/

‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നു കൂടി’; 'കറുപ്പി'ന്റെ വിജയത്തിലും തൃഷയുടെ പോസ്റ്റിൽ 'വിജയ്'യെ കണ്ടെത്തി ആരാധകർ

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

'' അഭിനയിക്കുമ്പോള്‍ ലാലേട്ടന്‍ ഒന്നും ചെയ്യുന്നില്ല എന്ന് തോന്നും, മോണിറ്ററില്‍ പോയി നോക്കുമ്പോള്‍ ഇതൊക്കെ എപ്പോള്‍ ചെയ്തു എന്ന് തോന്നും' ; വീണ നന്ദകുമാര്‍

photo-www.instagram.com/laljosemechery/

'പഴയ ഫ്രീക്കൻ ആണല്ലോ'; ലാൽ ജോസിന്റെ ചിത്രത്തിന് കമന്റുമായി ആരാധകൻ

 ' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

' അത്ഭുതദ്വീപില്‍ അഭിനയിച്ച പ്രിയ കലാകാരന്‍' ; ഇസ്മയിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വിനയന്‍

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്

വേറിട്ട പ്രമേയം. ശക്തമായ അവതരണം. എസ് എസ് ജിഷ്‌ണുദേവിൻ്റെ സുധിപുരാണം ഒടിടിയിൽ ട്രെൻഡിംഗ്