ഏവറസ്റ്റ് കൊടുമുടിയിലുണ്ടായ ശക്തമായ ഹിമപാതത്തില്‍ പര്‍വതാരോഹകരുടെ ബേസ് ക്യാമ്പ് പൂര്‍ണ്ണമായും മഞ്ഞുമൂടി. ചൈനയുടെ അധീനതയിലുള്ള ടിബറ്റന്‍ പ്രദേശത്ത് മെയ് 12-നാണ് സംഭവം നടന്നത്. ദൂരെ നിന്ന് ഒരു മുഴക്കത്തോടെ ആരംഭിച്ച്, നിമിഷങ്ങള്‍ക്കകം അമ്പരപ്പിക്കുന്ന വേഗതയിലാണ് ഹിമപാതം താഴേക്ക് പതിച്ചത്. ഇതോടെ പ്രദേശം മുഴുവന്‍ മഞ്ഞും ഐസും നിറഞ്ഞ ഒരു വന്മതില് രൂപപ്പെടുകയും ആകാശം ഇരുണ്ട് കാഴ്ച പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു. ഭയാനകമായ ഈ ദൃശ്യങ്ങള്‍ പര്‍വതാരോഹകര്‍ ക്യാമറയില്‍ പകര്‍ത്തുകയും, ഹിമാലയത്തിലെ പ്രവചനാതീതമായ അപകടങ്ങളുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലാവുകയും ചെയ്തു.
പര്‍വതത്തിന്റെ തെക്ക് ഭാഗത്തുള്ള ക്യാമ്പിലാണ് അപകടമുണ്ടായത്. ഹിമപാതം ആഞ്ഞടിച്ചതോടെ ജീവന് രക്ഷിക്കാനായി പര്‍വതാരോഹകരും ഗൈഡുകളും ടെന്റുകള്‍ക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ശക്തമായ മഞ്ഞുവീഴ്ചയില്‍ ടെന്റുകള്‍ തകരുകയും ക്യാമ്പ്സൈറ്റിന്റെ പല ഭാഗങ്ങളും മഞ്ഞിനടിയിലാവുകയും ചെയ്തു. കനത്ത മഞ്ഞുവീഴ്ചയില്‍ ചില പര്യവേഷണ ഉപകരണങ്ങള്‍ നശിക്കുകയും ഏതാനും പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തതൊഴിച്ചാല്‍, പര്യവേഷണ സംഘം കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
എവറസ്റ്റ് യാത്രയില്‍ ഹിമപാതങ്ങളും അപ്രതീക്ഷിതമായുണ്ടാകുന്ന കൊടുങ്കാറ്റുകളും എപ്പോഴും വലിയൊരു ഭീഷണിയാണ്. ശക്തമായ കാറ്റ് ചരിവുകളില്‍ വന്ന് അടിക്കുമ്പോള്‍ പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ക്ക് പോലും മുന്നോട്ടുള്ള യാത്ര അസാധ്യമാകാറുണ്ട്. എത്രയൊക്കെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാലും എവറസ്റ്റ് ട്രക്കിംഗ് അത്യന്തം അപകടം നിറഞ്ഞതാണെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു. ഹിമാലയന്‍ യാത്രകളില്‍ ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, ഇത്തവണ കൃത്യമായ മുന്‍കരുതലുകള്‍ പര്‍വതാരോഹകരുടെ ജീവന് കാത്തുരക്ഷിക്കുകയായിരുന്നു.

Comments