
കുവൈത്ത്സിറ്റി: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിനെ തുടര്‍ന്ന് ഇന്‍കാസ് കുവൈറ്റ് അബ്ബാസിയയില്‍ വിപുലമായ രീതിയില്‍ വിജയാഘോഷം സംഘടിപ്പിച്ചു. പതിനാറാമത് കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ചരിത്രമുഹൂര്‍ത്തം നിരവധി പ്രവാസി പ്രവര്‍ത്തകരുടെയും ജനാധിപത്യ വിശ്വാസികളുടെയും സാന്നിധ്യത്തിലാണ് കൊണ്ടാടിയത്. മധുരപലഹാരങ്ങളും ത്രിവര്‍ണ്ണ കേക്ക് മുറിച്ച് വിതരണം ചെയ്ത് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടു.
പുതിയ ജനകീയ ഭരണകൂടം കേരളത്തിന്റെ വികസനത്തിലും പ്രവാസി ക്ഷേമത്തിലും പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസികളുടെ പുനരധിവാസം, അനിയന്ത്രിതമായ വിമാനക്കൂലി വര്‍ദ്ധനവ് തുടങ്ങിയ പ്രവാസി വിരുദ്ധ നയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ട് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യു.ഡി.എഫ് സര്‍ക്കാരിന് പ്രവാസലോകത്തുനിന്നും എല്ലാവിധ പിന്തുണയും ഇന്‍കാസ് കുവൈറ്റ് വാഗ്ദാനം ചെയ്തു.
അബ്ബാസിയയില്‍ നടന്ന യോഗത്തില്‍ ഇന്‍കാസ് കുവൈറ്റ് ചെയര്മാന് രാജീവ് നടുവിലമുറി അധ്യക്ഷത വഹിച്ചു. ഇന്‍കാസ് സെക്രട്ടറി അനൂപ് സോമന് സ്വാഗതം പറഞ്ഞ യോഗത്തില്‍ വൈസ് ചെയര്മാന് തോമസ് പള്ളിക്കല്‍, മീഡിയ കണ്‍വീനര്‍ മധു മാഹി, ബാബു പനമ്പള്ളി, കുര്യന് തോമസ് പൈനുംമൂട്ടില്‍, മാത്യു ചെന്നിത്തല, അനില്‍ വള്ളികുന്നം, സുനില്‍ജിത് മണ്ണാര്‍ക്കാട്, അലക്സ് മാനന്തവാടി, ജെയിംസ് വി. കൊട്ടാരം, ഷിജു ഓതറ, തമ്പി ലൂക്കോസ്,
ബിജി പള്ളിക്കല്‍,രതീഷ് കുമ്പളത്ത്, ജോണ്‍ തോമസ് കൊല്ലകടവ്, ഒസാമ വാഹിദ്, സുമിത് പത്തനംതിട്ട, പ്രകാശ് ചിറ്റേഴത്ത്, ശശി വലിയകുളങ്ങര, സജി മോന്, ആദര്‍ശ്, വിനോദ് കൊല്ലം, രതീഷ് എരിമറ്റത്തില്‍, ടോം തിരുവനന്തപുരം, രെഞ്ചു, ഷിബു കുമരകം, ജോര്‍ജ് തോമസ്, രാജേഷ് കുമാര്‍ സോമശേഖരന്‍ പിള്ള എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ട്രഷറര്‍ അലക്സ് മാത്യു പുത്തൂര്‍ നന്ദിയും രേഖപ്പെടുത്തി



![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)


