
ദോഹ: ഖത്തറിലെ വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡൻസ് ഇന്ത്യ ഖത്തറിൻ്റെ (എസ്.ഐ.ക്യു) 2026-2027 പ്രവർത്തന കാലയളവിലേക്കുള്ള കേന്ദ്ര ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡൻ്റായി ഫാദിൽ അൻവർ ജനറൽ സെക്രട്ടറിയായി ആദിൽ മൻസൂർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
അമാൻ ഷഹീൻ, റൈഹാൻ സിദ്ദീഖ് എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ആദം മേലേതിലാണ് ജോയിൻ സെക്രട്ടറി. വിവിധ വകുപ്പ് കൺവീനർമാരായി മുഹമ്മദ് സാക്കി (സ്പോർട്സ്),ഇബ്റാഹീം സഫർ (മീഡിയ), ഇർഫാൻ യാസീൻ (സർവീസ്), അയാൻ (തർബിയ),ഇഹ്സാൻ മുഹമ്മദ് (ആർട്സ്) എന്നിവരെയും തെരഞ്ഞെടുത്തു.
സി.ഐ.സി ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഖത്തറിലെ വിവിധ പ്രാദേശിക യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു. സി.ഐ.സി പ്രസിഡന്റ് ആർ.എസ് അബ്ദുൽ ജലീൽ, റിയാസ് ടി റസാഖ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. നബീൽ പുത്തൂർ, അനസ് എടവണ്ണ എന്നിവർ ഐസ് ബ്രേക്കിങ് സെഷൻ നയിച്ചു. ഫാദിൽ അൻവർ ഖുർആൻ ക്ലാസ് നടത്തി.ഷമീം ഇസ്സുദ്ദീൻ, സാഫിർ കെ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷുക്കൂർ എ.എം, സമദ് കൊടിഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.
ഷഫീക്ക് അറയ്ക്കൽ


![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)



