More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ തുടങ്ങി ; ആദ്യം അബ്ദുള്‍ഗഫൂര്‍, കന്നഡയില്‍ പറഞ്ഞ് എ.കെ. അഷ്‌റഫ്

Authored by Web Desk | Last updated: 21 May 2026, 9:22 AM | 1 min read

Print
The swearing-in of MLAs has begun; Abdul Ghafoor was the first, while Attingal MLA O.S. Ambika took her oath
തിരുവനന്തപുരം: പുതിയതായി നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എ മാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നിയമസഭയില്‍ തുടങ്ങി. കളമശേരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രോട്ടേം സ്പീക്കറായി കഴിഞ്ഞദിവസം തെരഞ്ഞെടുക്കപ്പെട്ട ജി സുധാകരനാണ് എംഎല്‍എ മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.


രാവിലെ 9 മണിയോടെ കുടുംബത്തിന്റെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമൊക്കെ സാന്നിദ്ധ്യത്തിലായിരുന്നു എംഎല്‍എ മാരുടെ സത്യപ്രതിജ്ഞ നടന്നത്. കളമശ്ശേരിയില്‍ കന്നിയങ്കത്തില്‍ പി. രാജീവിനെ തോല്‍പ്പിച്ച മദ്ധ്യമകരളത്തിലെ ഏക മുസ്‌ളീംലീഗ് എംഎല്‍എയായ അബ്ദുള്‍ ഗഫൂറായിരുന്നു ആദ്യം പ്രതിജ്ഞ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എന്നപോലെ സത്യപ്രതിജ്ഞയ്ക്കും ഒരുപറ്റം ചെറുപ്പക്കാരുമായി സൈക്കിളിലായിരുന്നു പുതുപ്പള്ളി എംഎല്‍എ യും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ എത്തിയത്.


സത്യപ്രതിജ്ഞ നടത്തിയ മിക്കവാറും പേരും ദൈവനാമത്തിലും സഗൗരവവവും സത്യപ്രതിജ്ഞ ചെയ്തപ്പോള്‍. ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബിക ശപഥം ചെയ്യുകയായിരുന്നു. മഞ്ചേശ്വരം എംഎല്‍എ എ.കെ. അഷ്‌റഫ് കന്നഡത്തിലായിരുന്നു പ്രതിജ്ഞ ചെയ്തത്. സഭയിലെ ഏറ്റവും കൗതുകം കെ.എസ്.യു. നേതാവും ബാലുശേരിയില്‍ നിന്നുള്ള നിയുക്ത എംഎല്‍എയുമായ വി.ടി. സൂരജാണ്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ. മന്ത്രിമാരും വകുപ്പുകളും ഇന്നലെ തീരുമാനമായിരുന്നു.


കഴിഞ്ഞ ദിവസം രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് മുമ്പാകെ പ്രോ ടേം സ്പീക്കറായി ജി. സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമെന്ന പരിഗണനയിലാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെയുള്ള നിയമസഭാ നടപടികള്‍ നിയന്ത്രിക്കുന്നത് പ്രോ ടേം സ്പീക്കറായിരിക്കും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങള്‍ക്ക് നാളത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.



Tags

  • abdul ghafoor
  • o.s. ambika

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇഎംഐ മുടങ്ങിയാല്‍ ഇനി ഏജന്റ് വിളിച്ച് ചീത്ത പറയില്ല  ; വായ്പാ തിരിച്ചടവ് ചട്ടങ്ങളുമായി ആര്‍ബിഐ ; ഫോണ്‍ ബ്​ളോക്ക് ചെയ്യാനാകില്ല

ഇഎംഐ മുടങ്ങിയാല്‍ ഇനി ഏജന്റ് വിളിച്ച് ചീത്ത പറയില്ല ; വായ്പാ തിരിച്ചടവ് ചട്ടങ്ങളുമായി ആര്‍ബിഐ ; ഫോണ്‍ ബ്​ളോക്ക് ചെയ്യാനാകില്ല

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 4ദിവസത്തിനിടെ കൂടിയത് 2800 രൂപ, 1,17,000ന് മുകളില്‍

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 4ദിവസത്തിനിടെ കൂടിയത് 2800 രൂപ, 1,17,000ന് മുകളില്‍

വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയി; പ്രകോപിതനായ ഭർത്താവ് ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു, സംഭവം പാലക്കാട്

വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ പോയി; പ്രകോപിതനായ ഭർത്താവ് ഭാര്യയെയും ബന്ധുക്കളെയും കുത്തിപ്പരിക്കേൽപ്പിച്ചു, സംഭവം പാലക്കാട്

കാട്ടാനഭീഷണി മറികടക്കാന്‍ ആറളം ഫാമില്‍ ഓപ്പറേഷന്‍ ഗജമുക്തി ; എട്ടോളം ആനകളെ തുരത്തി ; ആനക്കൂട്ടം തിരിഞ്ഞോടിയപ്പോള്‍ ഞെട്ടി

കാട്ടാനഭീഷണി മറികടക്കാന്‍ ആറളം ഫാമില്‍ ഓപ്പറേഷന്‍ ഗജമുക്തി ; എട്ടോളം ആനകളെ തുരത്തി ; ആനക്കൂട്ടം തിരിഞ്ഞോടിയപ്പോള്‍ ഞെട്ടി

എ എ റഹീമിനെയും ഭാര്യയെയും അപമാനിച്ച കേസ്; പ്രവാസി മലയാളി പിടിയില്‍

എ എ റഹീമിനെയും ഭാര്യയെയും അപമാനിച്ച കേസ്; പ്രവാസി മലയാളി പിടിയില്‍

കെ. റെയിലിന് അന്ന് അവര്‍ അടുപ്പുകല്ല് ഇളക്കിമാറ്റി മഞ്ഞക്കുറ്റി സ്ഥാപിച്ചു ; പിന്നീട് തങ്കമ്മ ഭക്ഷണമുണ്ടാക്കിയിരുന്നത് പുറത്ത് കല്ലുകൂട്ടി...!

കെ. റെയിലിന് അന്ന് അവര്‍ അടുപ്പുകല്ല് ഇളക്കിമാറ്റി മഞ്ഞക്കുറ്റി സ്ഥാപിച്ചു ; പിന്നീട് തങ്കമ്മ ഭക്ഷണമുണ്ടാക്കിയിരുന്നത് പുറത്ത് കല്ലുകൂട്ടി...!