
തിരുവനന്തപുരം : കോഴിക്കോട്: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് എസ്എഫ്ഐയും കെഎസ്യു പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം മൂലമുള്ള പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എഫ്ഐ നേതാവ് പി.എം. ആർഷോ.
വിഷയത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ”ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ..ഞങ്ങൾ തെരുവിലുണ്ടാകും..നമുക്ക് കാണാം…”- ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.
എസ്എഫ്ഐക്കാർക്കെതിരെ കെഎസ്യു തിണ്ണ മിടുക്ക് കാണിക്കാൻ വരേണ്ട. ഞങ്ങൾ പണിയെടുത്താണ് എസ്എഫ്ഐ വിജയിച്ചത്. അല്ലാതെ ഗ്രൂപ്പ് കാണിച്ചിട്ടല്ല. ഒരു വിദ്യാർഥിയെ പോലും തൊടാൻ ഞങ്ങൾ അനുവദിക്കില്ല. ഈ അടിയൊന്നും പുത്തരിയല്ല സാറെ. എസ്എഫ്ഐ നേതാക്കള്‍ വീണ് പോയാല്‍ കേരളത്തിൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ അടുക്കളയിൽ പണിയെടുത്താണ് പൊലീസുകാരൻ തല്ലിച്ചതച്ചത്. അത് എസ്എഫ്ഐയുടെ നെഞ്ചിൽ തീർക്കേണ്ടെന്നും എം ശിവപ്രസാദ് വ്യക്തമാക്കി.






