
സംസ്ഥാനത്ത്നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് പരാജയം അംഗീകരിക്കുന്നുവെന്നും ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണി അവസാനിച്ചു എന്ന് ചിലര്‍ കരുതുന്നു. മതിമറന്നുള്ള ആഹ്ലാദപ്രകടനം വലത് ക്യാമ്പില്‍ നിന്ന് ഉണ്ടായി. പരാജയം എല്ലാത്തിനും അവസാനമാണെന്ന് കരുതണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പും നല്കി. 102 സീറ്റ് വല്ലാത്ത സംഭവമായി എടുക്കണ്ടെന്നും എല്‍ഡിഎഫിന് ഭാവി ഉണ്ടാകില്ലെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എകെ ആന്റണിയുടെ അനുഭവം ഓര്‍ക്കണം. 100 സീറ്റുമായി അധികാരത്തിലെത്തിയ ആളാണ് അദ്ദേഹം. നൂറുവര്‍ഷത്തേക്ക് എല്‍ഡിഎഫ് അധികാരത്തില്‍ എത്തിലെന്ന് കാലേകൂട്ടി പ്രഖ്യാപിച്ചു. പിന്നീട് എന്തുണ്ടായി എന്ന് കേരളത്തിനറിയാം. ജനമാണ് ഒടുവിലത്തെ തീരുമാനം എടുക്കുന്നത്. ജനങ്ങള്‍ക്ക് ഒപ്പമാണ് ഞങ്ങള്‍. എൽഡിഎഫ് ശക്തമായി തിരിച്ച് വരും. നാട് നല്ല തീരുമാനങ്ങളെ പിന്താങ്ങും. മറിച്ചായാല്‍ ശക്തമായി പ്രതിരോധിക്കും. അതാണ് ഞങ്ങളുടെ തീരുമാനമെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു.
യുദ്ധസാഹചര്യം വിലക്കയറ്റത്തിന് കാരണമായെന്നും ഇന്ത്യ ഫലപ്രദമായ നിലപാട് സ്വീകരിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു . ഇന്ധനവില ദിനംപ്രതി വർധിക്കുകയാണ്. എത്രരൂപയാണ് കൂടുന്നതെന്ന് പറയാനാവാത്ത അവസ്ഥയാണ്. വില പിടിച്ചുനിർത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും പിണറായി വിജയൻ വിമർശിച്ചു






