വീടിന്റെ സീലിംഗിലെ ചെറിയൊരു ദ്വാരത്തില്‍ നിന്നും രണ്ട് വമ്പന്‍ പെരുമ്പാമ്പുകളെ ഒരു യുവതി യാതൊരു ഭയവുമില്ലാതെ കൈകൊണ്ടുതന്നെ വലിച്ചു പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമാകുന്നത്. പാമ്പുകളുടെ കേന്ദ്രമായ ഓസ്ട്രേലിയയില്‍ നിന്നുള്ളതാണ് ഈ ഞെട്ടിക്കുന്ന വീഡിയോ.
യുവതി വളരെ അനായാസമായി പാമ്പുകളെ കൈകാര്യം ചെയ്യുന്ന രീതി കണ്ട് പലരും അമ്പരന്നുപോയി. വീഡിയോ വൈറലായതോടെ ഇത് യഥാര്‍ത്ഥ സംഭവം തന്നെയാണോ അതോ എഐ നിര്‍മ്മിതമാണോ എന്ന് വരെ ചിലര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ദൃശ്യങ്ങള്‍ക്ക് താഴെ വരുന്നത്.
ഓസ്ട്രേലിയയില്‍ ഇത്തരം കാഴ്ചകള്‍ സാധാരണമാണെന്നും, എന്നാല്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് പോലും ഭയം തോന്നുന്ന തരത്തിലാണ് യുവതി പാമ്പുകളെ പിടികൂടിയതെന്നും ആളുകള്‍ കുറിച്ചു. 'ഓസ്ട്രേലിയയില്‍ ഇതൊരു സാധാരണ ദിവസം മാത്രമാണ്, പണം തന്നാലും ഞാന്‍ അങ്ങോട്ട് പോകില്ല' എന്ന രീതിയിലുള്ള രസകരമായ പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

Comments