
പിങ്ക് മിനി ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കിലുളള ചിത്രങ്ങളുമായി നടി കാജല്‍ അഗര്‍വാള്‍. ബേബി പിങ്ക് ബോഡികോണ്‍ മിനി ഡ്രസ്സില്‍ അതീവ സുന്ദരിയായാണ് കാജല്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മിനിമല്‍ മേക്കപ്പും ഫ്രീ ഹെയറുമാണ് താരം ഈ സ്റ്റൈലിഷ് ലുക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നാൽപതാം വയസ്സിലും കാജലിന്റെ ഈ ചെറുപ്പത്തിന്റെ രഹസ്യമെന്തെന്നാണ് ആരാധകർ ചോദിക്കുന്നത്.
കാജല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകളുമായെത്തുന്നത്. നടിമാരായ തമന്ന, ഹന്‍സിക, രാകുല്‍ പ്രീത് സിങ്, ഡയാന പെന്റി എന്നിവരും കാജലിന്റെ സഹോദരി നിഷ അഗര്‍വാളും ചിത്രങ്ങൾക്ക് താഴെ സ്നേഹം പങ്കുവെച്ചിട്ടുണ്ട്. ഒരു അമ്മയായിട്ടും ലുക്കിന്റെ കാര്യത്തില്‍ താരം ഇപ്പോഴും പഴയപടി തന്നെയാണെന്നാണ് ആരാധകരുടെ പക്ഷം.
2020 ഒക്ടോബര്‍ 30 നായിരുന്നു ബാല്യകാല സുഹൃത്തായ ഗൗതം കിച്ലുവുമായുളള കാജലിന്റെ വിവാഹം. 2022 ലാണ് ഇവർക്ക് മകന് നീൽ ജനിക്കുന്നത്. അതേസമയം വിഷ്ണു മഞ്ജു നായകനായ 'കണ്ണപ്പ'യിലാണ് കാജല്‍ അവസാനമായി വേഷമിട്ടത്.
'ദി ഇന്ത്യ സ്റ്റോറി'യാണ് കാജലിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൂടാതെ ബിഗ് ബജറ്റ് ചിത്രമായ 'രാമായണ'യിലും താരം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.






