തിരുവനന്തപുരം : ഇഡി ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയർ വിവി രാജേഷ്. ഇത്തരം വിഷയങ്ങളിൽ പരിശോധന സ്വാഭാവികം. അന്വേഷണം നടക്കുന്ന സമയത്ത് അത് തടസപ്പെടുത്തി. അങ്ങേയറ്റം പ്രതിഷേധം, ഗൗരവമുള്ളത്.
മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ അക്രമം ഉണ്ടായി. ഇത് രാജ്യത്തിന്റെ വളർച്ചക്ക് തടസം. നിരപരാധികൾ ആണെങ്കിൽ ഇഡിക്ക് മുന്നിൽ ബോധ്യപ്പെടുത്താലോ. ശക്തമായ നടപടി എടുക്കണം. അടിയന്തരമായി പ്രതികളെ കണ്ടുപിടിക്കണം. ഇന്നലെ നടന്നത് തിരുവനന്തപുരത്തിന് നാണക്കേട്. IPS ഉദ്യോഗസ്ഥർ ക്രിമിനൽ സംഘത്തിന് മുന്നിൽ മുട്ട് വിറച്ച് നിൽക്കുന്നുവെന്നും വി വി രാജേഷ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിലെ മറ്റ് മൂന്ന് പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Comments