ഇന്ത്യക്കാര്‍ക്ക് പൊതുബോധവും സിവിക് സെന്‍സും കുറവാണെന്ന വിമര്‍ശനം പലപ്പോഴും ഉയരാറുള്ളതാണ്. വിദേശരാജ്യങ്ങളില്‍ പോകുന്ന ഇന്ത്യക്കാരുടെ പെരുമാറ്റത്തെ കുറിച്ച് പലര്‍ക്കും മോശം അഭിപ്രായമുണ്ടെന്ന് തെളിയിക്കുന്ന ഒരു നോട്ടീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ ഗസ്റ്റാഡിലുള്ള 'ഹോട്ടല്‍ ആര്ക്ക്എന്സീല്' ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം പ്രദര്‍ശിപ്പിച്ച ഒരു അറിയിപ്പിന്റെ ചിത്രം പ്രമുഖ ഇന്ത്യന്‍ വ്യവസായി ഹര്‍ഷ് ഗോയങ്ക പങ്കുവെച്ചതോടെയാണ് ഈ വിഷയം വീണ്ടും ചര്‍ച്ചകളിലേക്ക് വന്നത്.
'പ്രിയപ്പെട്ട ഇന്ത്യന്‍ അതിഥികള്‍ക്ക്...' എന്ന് പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഹോട്ടല്‍ അധികൃതര്‍ ഈ നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചത്. ഹോട്ടലില്‍ താമസിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളുടെ ഒരു വലിയ പട്ടിക തന്നെ ഇതിലുണ്ടായിരുന്നു. പ്രഭാതഭക്ഷണ സമയത്തെ പെരുമാറ്റം, റെസ്റ്റോറന്റിലെ മര്യാദകള്‍, ഹോട്ടലിന്റെ ഇടനാഴികളിലും ബാല്‍ക്കണികളിലും ബഹളം വെക്കാതിരിക്കുക തുടങ്ങി അതിഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് നോട്ടീസിലൂടെ അധികൃതര്‍ ആവശ്യപ്പെട്ടത്.
ബുഫെ സിസ്റ്റവുമായി ബന്ധപ്പെട്ട ചില കര്‍ശന നിര്‍ദ്ദേശങ്ങളും ഈ അറിയിപ്പില്‍ ഉണ്ടായിരുന്നു. ബുഫെയില്‍ കാണുന്ന ഭക്ഷണസാധനങ്ങള്‍ പ്രഭാതഭക്ഷണത്തിന് മാത്രമുള്ളതാണെന്നും അവയൊന്നും തന്നെ പുറത്തേക്ക് കൊണ്ടുപോകരുതെന്നും നോട്ടീസില്‍ കുറിച്ചിട്ടുണ്ട്. യാത്രയ്ക്കിടയില്‍ കഴിക്കാന്‍ ഭക്ഷണം വേണമെന്നുള്ളവര്‍ക്ക് പണം നല്കി 'ലഞ്ച് ബാഗ്' ഓര്‍ഡര്‍ ചെയ്യാവുന്നതാണെന്നും, റെസ്റ്റോറന്റില്‍ ഒരു വിഭവം രണ്ടോ അതിലധികമോ ആളുകള്‍ പങ്കുവെച്ച് കഴിക്കുകയാണെങ്കില്‍ അധിക ചാര്‍ജ്ജ് ഈടാക്കുമെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യക്കാര്‍ക്ക് മാത്രമായി ഹോട്ടലില്‍ ഇത്തരമൊരു നോട്ടീസ് പതിച്ചത് തനിക്ക് വലിയ ഞെട്ടലുണ്ടാക്കി എന്നാണ് ഹര്‍ഷ് ഗോയങ്ക കുറിച്ചത്. ഇന്ത്യക്കാര്‍ തങ്ങളുടെ സിവിക് സെന്‍സ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിരവധിയാളുകള്‍ ഗോയങ്കയുടെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയപ്പോള്‍, കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ അടക്കം വിമര്‍ശിച്ച ഹോട്ടല്‍ അധികൃതരുടെ നടപടി വംശീയതയും വിവേചനവുമാണെന്ന് ആരോപിച്ച് ഒരുവിഭാഗം ആളുകള്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു.

Comments