
ചെന്നൈ: സിനി ടെക്നീഷ്യൻസ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യക്ക് (CTA) പുതിയ ഭാരവാഹികൾ. നീണ്ട 12 വർഷത്തിനു ശേഷമാണ് സംഘടനയിൽ തെരഞ്ഞെടുപ്പ് നടന്നത്. എന്‍ ബി ഉമാശങ്കര്‍ ബാബു ആണ് പുതിയ പ്രസിഡന്റ്. കെ എം പ്രേംകുമാറും കെ ശങ്കറും സെക്രട്ടറിമാര്‍. കെ പ്രഭാകര്‍ ആണ് ട്രഷറര്‍. രണ്ട് വൈസ് പ്രസിഡന്റുമാരെയും ഒമ്പത് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
“ചലച്ചിത്ര വ്യവസായത്തിന്റെ പുരോഗതിക്കായി സാങ്കേതിക പ്രവർത്തകർക്കിടയിലെ എല്ലാ സർഗ്ഗാത്മക പ്രതിഭകളെയും ഒരൊറ്റ സംഘടനയ്ക്ക് കീഴിൽ അണിനിരത്തുന്നതിനായി 1948-ൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ. രാംനാഥ് ആണ് സിനി ടെക്നീഷ്യൻസ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ സ്ഥാപിച്ചത്. അത്തരത്തിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമകളിൽ വലിയൊരു പങ്ക് വഹിക്കാൻ സിടിഎയ്ക്ക് സാധിച്ചിട്ടുണ്ട്," സംഘടനയുടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ. രാമചന്ദ്ര കുറുപ്പ് പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയുടെ 2019ലെ ഉത്തരവ് പ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നത്. തമിഴ്നാട് സര്‍ക്കാരിന്റെ സ്പെഷ്യല്‍ ഓഫീസറുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ചെന്നൈയിലെ സി ടി എ ഓഫീസില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍.






