പാലാ മുന്‍സിഫ് കോടതി മുമ്പാകെ
O.S. No. 40/2026
വാദി : ഫെഡറല്‍ ബാങ്ക്, കടപ്ലാമറ്റം ശാഖ
1-ാം പ്രതി : ശ്രീക്കുട്ടി കെ. മനോജ്, 28 വയസ്, D/o. മനോജ് കെ.ആര്. കല്ലുവെട്ടത്ത് ഹൗസ്,ആണ്ടൂര്‍ കര, കടപ്ലാമറ്റം വില്ലേജ്, കടപ്ലാമറ്റം പി.ഒ.-686571 മീനച്ചില്‍ താലൂക്ക്, കോട്ടയം ഡിസ്ട്രിക്റ്റ്.
ടി ഒന്നാം പ്രതിയെ തെര്യപ്പെടുത്തുന്ന സമന്‍സ്/നോട്ടീസ്.
മേല്‍നമ്പര്‍ കേസില്‍ പ്രതികളില്‍ നിന്നും വാദി ബാങ്കിലേക്ക് ഈടായി കിട്ടുവാനുള്ള മുതല്പലിശസംഖ്യകള്ക്കും മറ്റുമാകുന്നു മേല്‍നമ്പര്‍ അന്യായം. മേല്‍നമ്പര്‍ അന്യായത്തിന് ഒന്നാം പ്രതിക്ക് കോടതിയില്‍ നിന്നും സമന്‍സ് അയച്ചിട്ടും കൈപ്പറ്റാതെ മടങ്ങി വന്നിട്ടുള്ളതിനാല്‍ മേല്‍നമ്പര്‍ അന്യായസംഗതി സംബന്ധിച്ച് ടി പ്രതിക്ക് എന്തെങ്കിലും തര്‍ക്കം/ആക്ഷേപം ഉള്ള പക്ഷം കേസിന്റെ അടുത്ത വിചാരണതീയതിയായ 2026-ാം മാണ്ട് ജൂലൈ മാസം 15-ാം തീയതി പകല്‍ 11 മണിക്ക് ടി 1-ാം പ്രതി/എതിര്‍കക്ഷി നേരിട്ടോ അല്ലെങ്കില്‍ അഡ്വക്കേറ്റ് മുഖാന്തിരമോ ഈ കോടതിയില്‍ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി പ്രതിയെ/എതിര്‍കക്ഷിയെ കൂടാതെ ടി അന്യായം തീര്‍പ്പ് ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു
ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്
ഏ. കെ. സെബാസ്റ്റിയന്
