
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന യാത്രാവിമാനത്തിന്റെ മുന്‍ഭാഗത്തെ ചക്രം (നോസ് ലാന്‍ഡിങ് ഗിയര്‍) പെട്ടെന്ന് ഊരി വീണു. ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ബോയിങ് 7879 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ് വേളയിലാണ് ഇത്തരമൊരു തകരാര്‍ സംഭവിച്ചിരുന്നതെങ്കില്‍ വലിയ ദുരന്തത്തിന് വഴിവെക്കുമായിരുന്നു എന്നതിനാല്‍ റണ്‍വേയില്‍ വെച്ചുണ്ടായ ഈ അപകടം വലിയൊരു ആശ്വാസമായി.
ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനത്തിന്റെ മുന്‍ഭാഗം റണ്‍വേയിലേക്ക് അതിശക്തമായി മൂക്കുകുത്തി വീണത്. ഈ സമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, വന്‍ ആഘാതത്തോടെ വിമാനം നിലംപതിച്ചതിനെത്തുടര്‍ന്ന് ഉള്ളിലുണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ക്രൂ മെമ്പര്‍മാര്‍ക്കും പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടത്തെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാന സര്‍വീസ് പൂര്‍ണ്ണമായും റദ്ദാക്കി. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാന നിര്‍മ്മാതാക്കളായ ബോയിങ് കമ്പനിയുടെ സഹകരണത്തോടെ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.






