
സഹോദരി ദിയ കൃഷ്ണയുടെ മകന് ഓമിക്കൊപ്പമുളള ക്യൂട്ട് ഡാന്‍സുമായി അഹാന കൃഷ്ണ. ഓമി ജനിച്ച് പതിനൊന്നുമാസം എത്തിയപ്പോഴാണ് 5 മാസം പ്രായമുളളപ്പോള്‍ ചെയ്ത ഡാന്‍സ് അഹാന പുനരാവിഷ്കരിച്ചത്.
ഒരു വയസ്സാകാന്‍ ഇനി ഒരു മാസം കൂടി. അഞ്ചുമാസത്തില്‍ നിന്നും പതിനൊന്നു മാസത്തിലേക്കുളള ട്രാന്സിഷന് എങ്ങനെയുണ്ട്? എന്ന അടിക്കുറിപ്പോടെയാണ് അഹാന ഓമിക്കൊപ്പമുളള ഡാന്‍സ് വീഡിയോ പങ്കുവെച്ചത്.
ഇരു വീഡിയോകളിലും ചിരിച്ചുകൊണ്ട് അഹാനയ്ക്കൊപ്പം സ്റ്റെപ്പുവെക്കുകയാണ് ഓമി. ഓമിയുടെ കുഞ്ഞു കൈകള്‍ പിടിച്ചാണ് അഹാന ഡാന്‍സ് ചെയ്യുന്നത്. അഞ്ചുമാസം പ്രായമുളളപ്പോഴും ഓമി അഹാനയ്ക്കൊപ്പം ചിരിച്ചുകൊണ്ടു ഡാന്‍സ് ചെയ്തിരുന്നു. ഇപ്പോള്‍ പതിനൊന്നു മാസത്തിലും അതേ ചിരിയുണ്ട്.
വീഡിയോയ്ക്ക് താഴെ ദിയയും കമന്റുമായെത്തിയിട്ടുണ്ട്. എന്റെ കുഞ്ഞു ലോകം എന്നാണ് ദിയ കുറിച്ചത്. അമ്മ സിന്ധു കൃഷ്ണയും കമന്റുമായെത്തിയിട്ടുണ്ട്.
ദിയ കൃഷ്ണയുടെയും അശ്വിന്റെയും മകനാണ് ഓമി. കഴിഞ്ഞ ജൂലൈയിലാണ് ഇരുവര്‍ക്കും മകന് ജനിച്ചത്.






