തലയ്ക്ക് പിന്നില്‍ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്നുപോകുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലായിരുന്നു. ബീഹാറിലെ പൂര്‍ണിയയിലുള്ള മാല്നിയ കാമത്ത് ഗ്രാമത്തില്‍ നടന്ന കൈയേറ്റ വിരുദ്ധ ഒഴിപ്പിക്കല്‍ നടപടിക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണിത്. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ മുന്നൂറോളം വരുന്ന ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു.
വാക്കേറ്റത്തില്‍ തുടങ്ങിയ സംഘര്‍ഷം പെട്ടെന്ന് തന്നെ സായുധ പോരാട്ടമായി മാറുകയും, ജനങ്ങള്‍ വടികളും കല്ലുകളും അമ്പും വില്ലും ഉപയോഗിച്ച് പോലീസിനെ ആക്രമിക്കുകയുമായിരുന്നു. ഈ ഏറ്റുമുട്ടലില്‍ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതിനിടയിലാണ് ഒരു കോണ്‍സ്റ്റബിളിന്റെ തലയില്‍ അമ്പ് തറച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റ് ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം നടന്ന് നീങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
സുധീര്‍ ഋഷി എന്ന വ്യക്തിയുടെ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ് സംഘം. ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥരെ ആദ്യം ശ്രീനഗര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. തലയില്‍ അമ്പേറ്റ കോണ്‍സ്റ്റബിളിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൂര്‍ണിയയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Comments