മുംബൈ: കഴിഞ്ഞ ദിവസം ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സമരം സർക്കാരിന് ശക്തമായ മുന്നറിയിപ്പാണ് നൽകിയതെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടുത്ത ഏഴു ദിവസത്തിനകം സ്ഥാനം ഒഴിഞ്ഞില്ലെങ്കിലോ അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കിയില്ലെങ്കിലോ സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിഷേധക്കാരോട് സംസാരിക്കവേ, രാജ്യത്തെ യുവാക്കൾ ആരെയും "ഭയപ്പെടുന്നില്ല" എന്ന സന്ദേശമാണ് അഭിജീത് ദിപ്കെ നൽകിയത്.
പ്രതിഷേധത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, സമരത്തിൽ പങ്കെടുത്തവർക്ക് ദിപ്കെ നന്ദി അറിയിച്ചു. ഈ ഒത്തുചേരൽ ചരിത്രപരവും സമാധാനപരവുമായ ഒരു മുന്നേറ്റമായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള തങ്ങളുടെ നിരാശ പ്രകടിപ്പിക്കാൻ ആദ്യമായി പ്രതിഷേധ രംഗത്തേക്ക് ഇറങ്ങിയ നിരവധി പേർ ഈ സമരത്തിൽ പങ്കാളികളായി. എന്നാൽ, ഇത് ഇവിടെക്കൊണ്ട് അവസാനിക്കുന്നില്ല. ധർമ്മേന്ദ്ര പ്രധാൻ ഒരു തലമുറയോട് മുഴുവൻ തെറ്റ് ചെയ്തിരിക്കുകയാണ്. ഏഴു ദിവസത്തിനകം അദ്ദേഹത്തെ പുറത്താക്കുകയോ അദ്ദേഹം രാജിവെക്കുകയോ ചെയ്തില്ലെങ്കിൽ, തെരുവിൽ പ്രതിഷേധം തുടരാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നും. ഇൻസ്റ്റാഗ്രാം ലൈവിലൂടെ അനുയായികളെ അഭിസംബോധന ചെയ്യുമെന്നും ദിപ്കെ പറഞ്ഞു.
തൊഴിലില്ലാത്ത, വ്യാജ ബിരുദങ്ങളുള്ള ചില യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു വാദത്തിനിടെ "പാറ്റകളോടും" "പരാദങ്ങളോടും" ഉപമിച്ചുകൊണ്ട് നടത്തിയ വിവാദ പരാമർശമാണ് സിജെപിയുടെ രൂപീകരണത്തിനു കാരണമായത്. 2026 മെയ് 16-നാണ് അഭിജീത് ദിപ്കെ ഈ ക്യാമ്പയിന് തുടക്കമിടുന്നത്. സാധാരണയായി രാഷ്ട്രീയക്കാർ നടത്തുന്ന അധിക്ഷേപങ്ങളെ അതേപടി ഉൾക്കൊണ്ട്, അതിനെ ഒരു പ്രതിരോധ ചിഹ്നമാക്കി മാറ്റുകയാണ് ഈ യുവാക്കൾ ചെയ്തത്. സി.ജെ.ഐ നടത്തിയ ആ അധിക്ഷേപ വാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവർ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഒരു പരിഹാസ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുകയും, അതിലൂടെ തൊഴിലില്ലായ്മയ്ക്കും വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കുമെതിരെ ശക്തമായ ഡിജിറ്റൽ പോരാട്ടം ആരംഭിക്കുകയുമായിരുന്നു.

Comments