
നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ തള്ളിക്കയറി അസ്വസ്ഥത സൃഷ്ടിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ പ്രതികരണവുമായി രജിഷ വിജയൻ. കാഴ്ചക്കാരെയും ടി.ആർ.പി.യും കൂട്ടാനുള്ള തിരക്കിൽ മനുഷ്യത്വം നഷ്ടപ്പെട്ടെന്ന് രജിഷ പ്രതികരിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
"ഒരു ഇതിഹാസത്തിന്റെ നഷ്ടത്തിൽ അങ്ങേയറ്റം ദുഃഖിതയാണ്. മാധ്യമങ്ങളും ക്യാമറകളും ദുഃഖിതരായ കുടുംബത്തോട് കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് കൂടുതൽ വേദനിപ്പിക്കുന്നത്. കാഴ്ചക്കാരെയും ടി.ആർ.പി.യും കൂട്ടാനുള്ള തിരക്കിൽ, യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടു," രജിഷ കുറിച്ചു.







