നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. വെള്ളിത്തിരയില്‍ മികച്ചതെന്ന് പ്രേക്ഷകര്‍ ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ട ഒരുപാട് അഭിനേത്രികളുടെ ശബ്ദം ഭാഗ്യലക്ഷ്മിയുടേതായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റെന്നാണ് അറിയപ്പെടുന്നതെങ്കിലും ഭാഗ്യലക്ഷ്മി ഒട്ടേറെ സിനിമകളില്‍ സുപ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പലപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറഞ്ഞും ഭാഗ്യലക്ഷ്മി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു പരിഹാസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. സലിംകുമാറിന്റെ അടുത്ത സുഹൃത്തും നടനുമായ ദിലീപ് സംസ്കാര ചടങ്ങിലുടനീളം ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു ദിലീപ് മടങ്ങിപ്പോകാന്‍ തുടങ്ങുന്ന സമയത്ത് ദിലീപിനും രാഹുൽ മാങ്കൂട്ടത്തിനും ഒരു പോലീസുകാരൻ കുട പിടിച്ചു കൊടുക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതിനെ പരിഹസിച്ചാണ് ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്. മറ്റാരോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു ചിത്രവും കുറിപ്പുമാണ് ഭാഗ്യലക്ഷ്മി സ്വന്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
‘‘പീഡനവീരന്മാർക്ക് കുടപിടിക്കുന്ന സർക്കാർ എന്നൊക്കെ പല സർക്കാരുകൾക്ക് നേരെയും വിമർശനം ഉണ്ടാവാറുണ്ടെങ്കിലും കുട പിടിക്കുന്നത് കാണുന്നത് ഇതാദ്യമായിട്ടാണ്...സതീശൻ സർക്കാർ...’’ എന്ന് കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു ചിത്രമാണ് ഭാഗ്യലക്ഷ്മി പങ്കിട്ടിരിക്കുന്നത്. മുന്‍പും ദിലീപിനെ വിമര്‍ശിച്ച് പല തവണ ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി വെറുതെവിട്ടതിനെത്തുടർന്ന്, ഭാഗ്യലക്ഷ്മി ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ദിലീപിന്റെ തിരിച്ചുവരവിനെ അനുകൂലിച്ച സംഘടനകളുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് അവർ പരസ്യമായി പ്രതികരിച്ചത്. പിആർ വർക്കും ഫാൻസും ഉണ്ടായിട്ടും ദിലീപിന്റെ സിനിമകളെ രക്ഷപ്പെടുത്താൻ സാധിച്ചില്ലല്ലോ എന്ന വിമർശന ചോദ്യങ്ങളും താരം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഭാഗ്യലക്ഷ്മി പങ്കിട്ടത്. നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ വിമർശിച്ചും അനുകൂലിച്ചും കമന്റുകൾ കുറിക്കുന്നത്.

സലിം കുമാറിനെ കാണാനെത്തിയ ദിലീപിനൊപ്പം സെൽഫിയെടുക്കാൻ ഒരു ആരാധകൻ വന്നതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘‘മരണവീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്... ഇങ്ങനെ കുറെയെണ്ണം...’’എന്നാണ് ആ വീഡിയോ പങ്കിട്ട് ഭാഗ്യലക്ഷ്മി കുറിച്ചത്. ഇതേ വിഷയത്തിൽ മാധവ് സുരേഷും പ്രതികരിച്ചിരുന്നു. ‘മരണവീട് ആണെന്ന് പോലും ഓർക്കാതെ ഇങ്ങനെ കാണിക്കുന്നവരോട് ഒന്നും പറയാൻ ഇല്ല! ആരാണെങ്കിലും ലജ്ജ തോന്നുന്നു...’ എന്നാണ് മാധവ് കുറിച്ചത്.

Comments