കേരളാ തീരത്ത് എംഎസ്സി എൽസ കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് വിദേശ നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ ഹൈക്കോടതി അനുമതി നൽകി. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ടും മറ്റ് കർശന വ്യവസ്ഥകളും പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
ഹോർദിയേവ് വലേരി (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ), കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ (ഡെക്ക് ജീവനക്കാരൻ), വെലാസ്കോ റയാൻ ഒന്റോളൻ (എഞ്ചിൻ റൂം ജീവനക്കാരൻ) എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചത്.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അന്വേഷണം നീണ്ടുപോകുന്നതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ഷിപ്പിംഗ് ഡയറക്ടർ ജനറലിനെ വിമർശിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നാവികർ ഇവിടെ തുടരേണ്ട സാഹചര്യമുണ്ടോയെന്നും ഓൺലൈനായി തെളിവുകൾ നൽകിയാൽ മതിയാകില്ലേയെന്നും കോടതി ചോദിച്ചിരുന്നു.
വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Comments