
ചൈനയില്‍ വണ്‍പ്ലസ് (OnePlus)തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണുകളായ വണ്‍പ്ലസ് ടര്‍ബോ 6X (OnePlus Turbo 6X), വണ്‍പ്ലസ് ടര്‍ബോ 6X പ്രോ (OnePlus Turbo 6X Pro) എന്നിവ പുറത്തിറക്കി. മീഡിയാടെക്കിന്റെ ഏറ്റവും പുതിയ ഡൈമെന്‍സിറ്റി സൂപ്പര്‍ സീരീസ് ചിപ്സെറ്റുകളാണ് ഈ ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. 144Hz റിഫ്രഷ് റേറ്റും വലിയ ബാറ്ററിയും ഇരുഫോണുകള്‍ക്കും ഉണ്ടെങ്കിലും, ഡിസ്പ്ലേ, ബാറ്ററി കപ്പാസിറ്റി, ക്യാമറ, ഡ്യൂറബിലിറ്റി റേറ്റിംഗ് എന്നിവയില്‍ ഇവ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ടര്‍ബോ 6X-ല്‍ 7,000mAh ബാറ്ററിയും എല്‍സിഡി (LCD) പാനലുമാണുള്ളത്.
എന്നാല്‍ പ്രോ മോഡലില്‍ അമോലെഡ് (AMOLED) പാനല്‍, 8,000mAh ബാറ്ററി, മികച്ച വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സ് എന്നിവ നല്കിയിരിക്കുന്നു. ഇരു ഫോണുകളും നിലവില്‍ ചൈനയില്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ജൂണ്‍ 15 മുതല്‍ ഇവയുടെ ഔദ്യോഗിക വില്‍പ്പന ആരംഭിക്കും.
വണ്‍പ്ലസ് ടര്‍ബോ 6X (OnePlus Turbo 6X)ന്റെ വില അറിയാം
8GB + 128GB : CNY 1,899 (ഏകദേശം 26,800)
8GB + 256GB: CNY 1,999 (ഏകദേശം 28,100)
12GB + 256GB: CNY 2,299 (ഏകദേശം 32,300)
നിറങ്ങള്‍ : വൈറ്റ്, ഗ്രീന്‍ ക്ലൗഡ്, സ്റ്റാറി ബ്ലാക്ക്.
വണ്‍പ്ലസ് ടര്‍ബോ 6X പ്രോ (OnePlus Turbo 6X Pro)യുടെ വില അറിയാം
8GB + 128GB: CNY 1,999 (ഏകദേശം 28,100)
8GB + 256GB: CNY 2,099 (ഏകദേശം 29,500)
12GB + 256GB: CNY 2,399 (ഏകദേശം 33,700)
നിറങ്ങള്‍ : ഹാര്‍ട്ട്ബീറ്റ് ഓറഞ്ച്, പ്രാന്‍സിങ് ഹോഴ്സ് ബ്ലാക്ക്.
ഫീച്ചറുകളും പ്രത്യേകതകളും
വണ്‍പ്ലസ് ടര്‍ബോ 6Xയുടെ ഫീച്ചറുകള്‍
ഡിസ്പ്ലേ - 6.72-ഇഞ്ച്് Full-HD+ LCD, 144Hz റിഫ്രഷ് റേറ്റ്, 1,000 nits ബ്രൈറ്റ്നസ്
പ്രൊസസ്സര്‍ - മീഡിയാടെക് ഡൈമെന്‍സിറ്റി 7360 സൂപ്പര്‍
സ്റ്റോറേജ് - 2GB വരെ റാം / 256GB സ്റ്റോറേജ് (2TB വരെ മെമ്മറി കാര്‍ഡ് ഉപയോഗിക്കാം)
ബാക്ക് ക്യാമറ - 50MP മെയിന്‍ ക്യാമറ + 2MP സെക്കന്‍ഡറി സെന്‍സര്‍
ഫ്രണ്ട് ക്യാമറ - 8MP സെല്‍ഫി ക്യാമറ
ബാറ്ററിയും ചാര്‍ജിംഗും - 7,000mAh ബാറ്ററി, 45B ഫാസ്റ്റ് ചാര്‍ജിംഗ് (റിവേഴ്സ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു)
സുരക്ഷ - സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍
പ്രൊട്ടക്ഷന്‍ റേറ്റിംഗ് - IP64 (പൊടിയില്‍ നിന്നും വെള്ളത്തുള്ളികളില്‍ നിന്നുമുള്ള സംരക്ഷണം)
വണ്‍പ്ലസ് ടര്‍ബോ 6X പ്രോയുടെ ഫീച്ചറുകള്‍
ഡിസ്പ്ലേ - 6.78-ഇഞ്ച് സാംസങ് 1.5K AMOLED, 144Hz റിഫ്രഷ് റേറ്റ്, 6,500 nits ബ്രൈറ്റ്നസ്
പ്രൊസസ്സര്‍ - മീഡിയാടെക് ഡൈമെന്‍സിറ്റി 7400 സൂപ്പര്‍
സ്റ്റോറേജ് - 12GB വരെ റാം / 256GB സ്റ്റോറേജ് (മെമ്മറി കാര്‍ഡ് സ്ലോട്ട് ഇല്ല)
ബാക്ക് ക്യാമറ - 50MP മെയിന്‍ ക്യാമറ (OIS ഉള്ളത്) + 8MP അള്‍ട്രാ-വൈഡ്
ഫ്രണ്ട് ക്യാമറ -16MP സെല്‍ഫി ക്യാമറ
ബാറ്ററിയും ചാര്‍ജിംഗും - 8,000mAh ബാറ്ററി, 80W ഫാസ്റ്റ് ചാര്‍ജിംഗ്
സുരക്ഷ -ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്കാനര്‍
പ്രൊട്ടക്ഷന്‍ റേറ്റിംഗ്- IP66, IP68, IP69, IP69K (ഉയര്‍ന്ന വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍സ്)
പ്രത്യേക സവിശേഷതകള്‍ :
ഇരു ഫോണുകളിലും കൈകളില്‍ വെള്ളമോ എണ്ണയോ ഉണ്ടെങ്കിലും, ഗ്ലൗസ് ധരിച്ചിരിക്കുകയാണെങ്കിലും ഡിസ്പ്ലേ കൃത്യമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ടച്ച് ഒപ്റ്റിമൈസേഷന്സ് ഉണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16-ലാണ് ഈ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രോ മോഡലില്‍ AI ട്രാന്സ്ലേഷന്, AI റൈറ്റിംഗ് അസിസ്റ്റന്‍സ്, AI വോയ്സ് നോട്ട് ജനറേഷന് തുടങ്ങിയ കൃത്രിമബുദ്ധി (AI) ടൂളുകളും, 7 മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി ടെസ്റ്റുകള്‍ പാസായ കരുത്തുറ്റ ബോഡിയും ഉണ്ട്. കൂടാതെ ഗെയിമിംഗിനായി വോയ്സ് ചേഞ്ചര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ടൂളുകളും ഇതിലുണ്ട്.






