ഇടുക്കി : വനം മന്ത്രി ഷിബു ബേബി ജോണിനെ അധിഷേപിച്ച് സിപിഐഎം നേതാവ് എംഎംമണി . കടപ്പുറത്ത് കിടക്കുന്ന വനം മന്ത്രിക്ക് വനത്തെക്കുറിച്ച് എന്ത് അറിയാമെന്നും എം എം മണി പരിഹസിച്ചു. വനവുമായി ബന്ധമുള്ളയാളെ വനം മന്ത്രിയാക്കണമായിരുന്നുവെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു .
'മന്ത്രി വിവരക്കേട്കൊണ്ട് പറയുന്നതാണ്. വന്യജീവി മാറിയിട്ട് ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമോ? അയാള്‍ വിവരംകെട്ടവനാണ്. മന്ത്രി വന്യജീവിക്ക് ക്ലാസ് എടുക്കട്ടെ. അയാള്‍ക്ക് ഇതുവല്ലതും അറിയോ. കടപ്പുറത്തുള്ളയാളല്ലേ. ഏറ്റവും കൂടുതല്‍ വന്യജീവി ശല്ല്യമുള്ള ജില്ലയാണ് ഇടുക്കി. യുഡിഎഫിന്റെ അഞ്ച് പേര് ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്. അന്തവും കുന്തവും ഇല്ലാത്തവരെ മന്ത്രിയാക്കിയിട്ട് എന്താ കാര്യം', എം എം മണി അധിക്ഷേപിച്ചു.
വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെ നിലപാട് നിരുത്തവരാദപരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താന്‍ ഇച്ഛാശക്തി കാണിക്കേണ്ട സര്‍ക്കാര്‍ കൈമലര്‍ത്തുന്നത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മരണങ്ങളും നാശനഷ്ടങ്ങളുമാണ് വന്യജീവി ആക്രമണങ്ങളുടെ ഫലമായി കേരളത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സൂര്യനെല്ലിയിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വനം മന്ത്രി ഷിബു ബേബി ജോണിനെ പരിഹസിച്ച് മുന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്. വന്യമൃഗ ശല്യം പരിഹരിക്കാന്‍ ഒറ്റമൂലി ഇല്ലെന്ന് തിരിച്ചറിഞ്ഞതില്‍ നന്ദിയുണ്ടെന്ന് എ കെ ശശീന്ദ്രന് പറഞ്ഞു. പുതിയ വനംമന്ത്രി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇതേ കാര്യങ്ങളാണ് താന്‍ നേരത്തെ പറഞ്ഞത്. അന്ന് തന്നെ വേട്ടയാടിയവര്‍, തന്നെ വിമര്‍ശിച്ചവര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കണം. ഷിബു ബേബി ജോണ്‍ ഉറങ്ങിയപ്പോള്‍ അല്ല ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെയാണ് കാട്ടാന വന്നതെന്നും എ കെ ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു .

Comments