
തിരുവനന്തപുരം കാട്ടാക്കടയില്‍ ഷിഗല്ല സ്ഥിരീകരിച്ചതിന് പിന്നാലെ ബേക്കറിയില്‍നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിലും ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ബാക്ടീരിയ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധപ്പെട്ട ബേക്കറി താല്‍ക്കാലികമായി അടപ്പിച്ചു.
ഓറഞ്ച് ഫ്ളേവറുള്ള ജ്യൂസിന്റെ സാമ്പിള്‍ മേയ് 29ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കായി വഞ്ചിയൂരിലെ ലാബിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബേക്കറി താല്‍ക്കാലികമായി അടപ്പിക്കുകയായിരുന്നു.






