More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ശിവസേനയ്ക്ക് പിന്നാലെ എസ്പിയ്ക്കും ഭീഷണി ; പ്രാദേശികപാര്‍ട്ടികളെ തകര്‍ക്കാന്‍ 'ഓപ്പറേഷന്‍ ടൈഗര്‍'

Authored by Web Desk | Last updated: 18 Jun 2026, 8:11 AM | 1 min read

Print
ശിവസേനയ്ക്ക് പിന്നാലെ എസ്പിയ്ക്കും ഭീഷണി ; പ്രാദേശികപാര്‍ട്ടികളെ തകര്‍ക്കാന്‍ 'ഓപ്പറേഷന്‍ ടൈഗര്‍'
ന്യൂഡല്‍ഹി: പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കുന്ന 'ഓപ്പറേഷന്‍ ടൈഗറി'ല്‍ കുടുങ്ങി സമാജ്‌വാദി പാര്‍ട്ടിയും. ഉത്തര്‍പ്രദേശിലെ സമാജ്‌വാദിപാര്‍ട്ടിയിലും ആഭ്യന്തരപ്രതിസന്ധി ഉടലെടുക്കുന്നതായിട്ടാണ് വിവരം. ലോക്‌സഭയില്‍ 37 അംഗങ്ങളും രാജ്യസഭയില്‍ എട്ട് അംഗങ്ങളുമുള്ള സമാജ്‌വാദിപാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് അനേകര്‍ പോയോക്കാനുള്ള സാധ്യതയാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഇക്കാര്യത്തിലുള്ള സൂചനകള്‍ നല്‍കുന്നത് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ മന്ത്രിയും സുഹേല്‍ദേവ് ഭാരതീയ സമാജ്പാര്‍ട്ടി അദ്ധ്യക്ഷനുമായ ഓംപ്രകാശ് രാജ്ഭറാണ്. ഒട്ടേറെ എസ്പി നേതാക്കള്‍ ബഇശജപിയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണെന്നാണ് അവകാശവാദം. എസ്.പി. നേതാരവ് രാംഗോപാല്‍ യാദവ് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തു നല്‍കിയതായും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഈ വാദത്തെ രാംഗോപാല്‍ യാദവ് എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.


നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസും കഴിഞ്ഞദിവസം ശിവസേന ഉദ്ധവ് വിഭാഗവും പിളര്‍പ്പിനെ നേരിട്ടിരുന്നു. രണ്ടു പാര്‍ട്ടികളിലെയും ഒരു വിഭാഗം എന്‍ഡിഎയുടെ ഭാഗമായ പാര്‍ട്ടികളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. ഉദ്ധവിന്റെ ഒമ്പത് ലോക്‌സഭാംഗങ്ങളില്‍ ആറുപേരാണ് എന്‍ഡിഎയുടെ സഖ്യകക്ഷിയായ ശിവസേന ഷിന്‍ഡേ വിഭാഗത്തില്‍ ചേരാന്‍ നീക്കം നടത്തുന്നത്. ആറുപേരും പ്രത്യേക ബ്‌ളോക്കായി ഇരിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തു നല്‍കിയതോടെ ഇവര്‍ ഷിന്‍ഡേ പക്ഷത്ത് എത്തുമെന്ന് ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്.


ഇതോടെ ഡല്‍ഹിയില്‍ ഇന്ന് യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ഉദ്ധവ് വിഭാഗം. നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28 എം.പി.മാരാണ് എന്‍.സി.പി.ഐ. പാര്‍ട്ടിയുടെ ഭാഗമായത്. ഇക്കാര്യം കാട്ടി ഇവര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് അപേക്ഷയും നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമാജ്‌വാദിപാര്‍ട്ടിയെ കൂടി ഇളക്കാനുള്ള ശ്രമം നടക്കുന്നത്. ലോക്‌സഭയില്‍ എസ്പിയ്ക്ക് 37 അംഗങ്ങളും രാജ്യസഭയില്‍ എട്ടുപേരുമാണ് ഉള്ളത്. പ്രാദേശികപാര്‍ട്ടികളെ പിളര്‍ത്തി പാര്‍ലമെന്റില്‍ തങ്ങള്‍ കൊണ്ടുവരുന്ന നിര്‍ണായകബില്ലുകള്‍ പാസാക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്.


Tags

  • shiv sena
  • operation tiger
  • samajvadi party

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഉടനടി ഇന്ധനവില കുറയ്ക്കാൻ കഴിയില്ല; കാരണങ്ങൾ നിരത്തി സുരേഷ് ഗോപി

ഉടനടി ഇന്ധനവില കുറയ്ക്കാൻ കഴിയില്ല; കാരണങ്ങൾ നിരത്തി സുരേഷ് ഗോപി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കില്ല ; നയപ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കി വിജയ്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കില്ല ; നയപ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കി വിജയ്

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് 300 കോടി തട്ടിയെന്ന് പരാതി

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; വ്യാജരേഖ ചമച്ച് 300 കോടി തട്ടിയെന്ന് പരാതി

തെരുവുനായ പിന്തുടർന്നതോടെ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടു; വയോധിക മരിച്ചു

തെരുവുനായ പിന്തുടർന്നതോടെ സ്‌കൂട്ടർ അപകടത്തിൽപ്പെട്ടു; വയോധിക മരിച്ചു

ജവാൻ ഉത്പാദനം നിലച്ചത് എക്സൈസ് മന്ത്രിയെ അറിയിക്കാൻ വൈകി; അന്വേഷണം പ്രഖ്യാപിച്ചു

ജവാൻ ഉത്പാദനം നിലച്ചത് എക്സൈസ് മന്ത്രിയെ അറിയിക്കാൻ വൈകി; അന്വേഷണം പ്രഖ്യാപിച്ചു

പഴയ രാഷ്ട്രീയ പ്രസംഗങ്ങള്‍ ഇപ്പേള്‍ ചര്‍ച്ചയാക്കേണ്ട ; പി.എം.ശ്രീ പദ്ധതിയില്‍ പ്രതികരണവുമായി ഷാജി

പഴയ രാഷ്ട്രീയ പ്രസംഗങ്ങള്‍ ഇപ്പേള്‍ ചര്‍ച്ചയാക്കേണ്ട ; പി.എം.ശ്രീ പദ്ധതിയില്‍ പ്രതികരണവുമായി ഷാജി