ബഹു. പാലാ മുന്‍സിഫ് കോടതി മുമ്പാകെ
(മീനച്ചില്‍ സഹകരണ സംഘം അസി.
രജിസ്ട്രാര്‍ (ജനറല്‍) ആഫീസില്‍)
ARC(file) No. 574/2020
2024 ഇ.പി. നമ്പര്‍ 122
വാദി/വിധിയുടമസ്ഥന്‍: ഏഴാച്ചേരി എസ്.സി.ബി. ലിമിറ്റഡ് നമ്പര്‍ 1548, ഏഴാച്ചേരി പി.ഒ., ടിയ്ക്കുവേണ്ടി സെക്രട്ടറി, സുനിത എ.എസ്.
പ്രതികള്‍: 1. ബാങ്കിലെ 8665-ാം നമ്പര്‍ അംഗം മീനച്ചില്‍ താലൂക്കില്‍, ളാലം വില്ലേജില്‍, പയപ്പാര്‍ കരയില്‍, പയപ്പാര്‍ പി.ഒ.യില്‍ ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ വീട്ടില്‍ ജോസഫ് അലക്‌സാണ്ടര്‍ മകന്‍ 29 വയസ്സ്, അനില്‍ ജോസഫ്.
3. ബാങ്കിലെ 8666-ാം നമ്പര്‍ അംഗം മീനച്ചില്‍ താലൂക്കില്‍ ളാലം വില്ലേജില്‍, പയപ്പാര്‍ കരയില്‍, പയപ്പാര്‍ പി.ഒ.യില്‍ ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ വീട്ടില്‍ ജോസഫ് അലക്‌സാണ്ടര്‍ മകന്‍ 31 വയസ്സ് അലക്‌സ് ജോസഫ്.
ടി ഒന്നും മൂന്നും പ്രതികളെ തെര്യപ്പെടുത്തുന്ന സമന്‍സ്/നോട്ടീസ്
മേല്‍നമ്പര്‍ കേസില്‍ പ്രതികളില്‍ നിന്നും വാദി ബാങ്കിലേക്ക് ഈടായി കിട്ടുവാനുള്ള മുതല്‍ പലിശ സംഖ്യകള്‍ക്കും മറ്റുമാകുന്നു മേല്‍നമ്പര്‍ അന്യായം. മേല്‍നമ്പര്‍ അന്യായത്തിന് ഒന്നും മൂന്നും പ്രതികള്‍ക്ക് കോടതിയില്‍ നിന്നും സമന്‍സ് അയച്ചിട്ടും കൈപ്പറ്റാതെ മടങ്ങി വന്നിട്ടുള്ളതിനാല്‍ മേല്‍നമ്പര്‍ അന്യായസംഗതി സംബന്ധിച്ച് ടി പ്രതികള്‍ക്ക് എന്തെങ്കിലും തര്‍ക്കം/ആക്ഷേപം ഉള്ളപക്ഷം കേസിന്റെ അടുത്ത വിചാരണ തീയതിയായ 2026-ാം ജൂലൈ മാസം 3-ാം തീയതി 11 മണിക്ക് ടി ഒന്നാം പ്രതിയും മൂന്നാം പ്രതിയും നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഈ കോടതിയില്‍ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി പ്രതികളെ/എതിര്‍കക്ഷികളെ കൂടാതെ ടി അന്യായം തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്
റ്റിമ്മി മാത്യു (ഒപ്പ്)
