
ജോലിസ്ഥലങ്ങളില്‍ ലീവ് അപേക്ഷകള്‍ക്ക് ബോസുമാരില്‍ നിന്ന് ലഭിക്കുന്ന മറുപടികള്‍ പലപ്പോഴും വളരെ ഔപചാരികവും ഗൗരവമേറിയതുമായിരിക്കും. എന്നാല്‍ ഒരു യുവതിക്ക് തന്റെ അവധി അപേക്ഷയ്ക്ക് ബോസില്‍ നിന്ന് ലഭിച്ച ഇമെയില്‍ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്. മെയിലിന്റെ അവസാനം ബോസ് അബദ്ധത്തില്‍ ചേര്‍ത്ത ഒരു വരിയാണ് ഈ പോസ്റ്റ് ഇത്രയധികം വൈറലാകാന്‍ കാരണം.
യുവതി തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് ബോസ് അയച്ച ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. മെയിലിന്റെ തുടക്കത്തില്‍ വളരെ പ്രൊഫഷണലായി തന്നെ ബോസ് യുവതിക്ക് ലീവ് അനുവദിക്കുന്നുണ്ട്. എന്നാല്‍ മെയില്‍ അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് 'നിങ്ങളെ ശല്യം ചെയ്തതില്‍ ഖേദിക്കുന്നു' എന്നൊരു വരി കൂടി ബോസ് ടൈപ്പ് ചെയ്തിട്ടുണ്ടായിരുന്നു.
സാധാരണയായി ജീവനക്കാര്‍ ബോസിനോട് അല്ലെങ്കില്‍ ക്ലയന്റുകളോട് ഉപയോഗിക്കാറുള്ള ഈ വരി, ലീവ് അനുവദിച്ചുകൊണ്ട് ബോസ് തിരിച്ച് ജീവനക്കാരിക്ക് അയച്ചതാണ് എല്ലാവരിലും കൗതുകമുണര്‍ത്തിയത്. പ്രൊഫഷണല്‍ ഇമെയിലുകള്‍ വേഗത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്യങ്ങള്‍ ഓട്ടോമാറ്റിക്കായി വന്നുപോകുന്ന 'മസില്‍ മെമ്മറി' അല്ലെങ്കില്‍ ഇമെയില്‍ ടെംപ്ലേറ്റുകളുടെ അബദ്ധം മൂലമാകാം ബോസിന് ഈ തെറ്റ് പറ്റിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.
ഈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് 'എന്റെ ബോസ് എനിക്ക് ലീവ് അനുവദിച്ചു, പക്ഷേ അവസാനം എഴുതിയ വരി എന്നെ അത്ഭുതപ്പെടുത്തുന്നു' എന്നാണ് യുവതി കുറിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഇതിനകം കണ്ടത്. കോര്‍പ്പറേറ്റ് ലോകത്ത് ജോലി ചെയ്യുന്ന പലരും തങ്ങള്‍ക്കും ഇതുപോലെയുള്ള അബദ്ധങ്ങള്‍ ഇമെയില്‍ അയക്കുമ്പോള്‍ സംഭവിച്ചിട്ടുണ്ടെന്ന തരത്തിലുള്ള രസകരമായ കമന്റുകളുമായി പോസ്റ്റിന് താഴെ എത്തുന്നുണ്ട്.
my boss sent me this
and the last line... pic.twitter.com/x1tyQKwMmZ— Aanya (@xoaanya) June 18, 2026






