പാരാഗ്ലൈഡിംഗ് യാത്രയ്ക്കിടയില്‍ കൂടെയുണ്ടായിരുന്ന വനിതാ യാത്രികയെ സന്തോഷിപ്പിക്കാന്‍ പൈലറ്റ് ചെയ്ത ഒരു പ്രവൃത്തി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഒരു കുന്നിന് പ്രദേശത്തിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. പെട്ടെന്ന് പൈലറ്റ് പാരാഗ്ലൈഡര്‍ ഒരു മരത്തിനടുത്തേക്ക് നിയന്ത്രിച്ചു നിര്‍ത്തുകയും, അതിനുശേഷം മരത്തിന്റെ മുകളില്‍ നിന്നും കുറച്ച് ഇലകള്‍ നുള്ളി യാത്രികയ്ക്ക് സമ്മാനിക്കുകയുമായിരുന്നു. 'മാഡം, പൂക്കള്‍ ഒന്നും കിട്ടിയില്ല, അതുകൊണ്ട് ഈ ഇലകള്‍ നിങ്ങള്‍ക്കായി തരുന്നു' എന്ന് പൈലറ്റ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
വളരെ ലളിതവും രസകരവുമായ ഒരു നിമിഷമായിട്ടാണ് പൈലറ്റ് ഇത് ചെയ്തതെങ്കിലും, വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ആളുകള്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. 'സാഫ്രോണ്‍ ചാര്‍ജേഴ്സ്' എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. യാത്രികരുമായി പോകുമ്പോള്‍ പൈലറ്റ് കൂടുതല്‍ പ്രൊഫഷണലായി പെരുമാറണമായിരുന്നെന്നും, ഇത്തരം പ്രവൃത്തികള്‍ അനാവശ്യമായ സുരക്ഷാ വീഴ്ചകള്‍ക്ക് കാരണമാകുമെന്നും ഈ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.
ഈ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇതൊരു ചെറിയ തമാശ മാത്രമാണെന്നും യാത്ര കൂടുതല്‍ ഓര്മ്മിക്കത്തക്കതാക്കാന് വേണ്ടിയാണ് പൈലറ്റ് ഇങ്ങനെ ചെയ്തതെന്നും ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍, ആകാശത്തു വെച്ചുള്ള ഇത്തരം സാഹസിക വിനോദങ്ങളില്‍ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും, മരങ്ങളുടെ അരികിലേക്ക് ഗ്ലൈഡര്‍ കൊണ്ടുപോകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. പ്രൊഫഷണലിസവും വിനോദങ്ങളും തമ്മിലുള്ള അതിര്‍വരമ്പുകളെക്കുറിച്ചുള്ള വലിയൊരു ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്.

Comments