
കൊട്ടാരക്കര: മണ്ണുകയറ്റിവന്ന ടിപ്പര്‍ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണമടഞ്ഞത് ഒരു വിദ്യാര്‍ത്ഥിയും രണ്ടു മുതിര്‍ന്നവരും. ഇവരില്‍ കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശി 54 കാരന്‍ ഹരിലാല്‍ ആണ് മരണമടഞ്ഞ ഒരാള്‍. പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ് ആണ് മരണമടഞ്ഞ വിദ്യാര്‍ത്ഥിയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മരണമടഞ്ഞ മൂന്നാമത്തെയാള്‍ പ്രദേശവാസിയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ 45 കാരനായ അജയനാണ്. ടിപ്പര്‍ലോറിയുടെ ഡ്രൈവര്‍ ചവറസ്വദേശി നിസാമും പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണെന്നാണ് വിവരം.
അപകടം നടന്നത് കൊട്ടാരക്കര നീലേശ്വരം മുക്കോളിമുക്കിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍കോളേജിലും ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആവശ്യമായ സൗകര്യം നല്‍കാന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജിനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
വീതികുറഞ്ഞ വളവുകളോട് കൂടിയ സ്ഥലത്താണ് അപകടമുണ്ടായത്. ലോറി എത്തിയത് അമിത വേഗത്തില്‍ ആയിരുന്നെന്നും ബസ് സ്‌റ്റോപ്പില്‍ ഉണ്ടായിരുന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് കുട്ടികള്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന ബസ് സ്‌റ്റോപ്പിലെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറുകയും ഇടിച്ചു തകര്‍ത്തുകൊണ്ട് ബൈക്കിന് മുകളിലേക്കു മറിയുകയുമായിരുന്നു. ലോഡ് കയറ്റിവന്ന വഴിയായിരുന്നതിനാല്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാഹനത്തില്‍ ഉണ്ടായിരുന്ന മണ്ണും പുറത്തേക്ക് വീണു. കുട്ടികള്‍ ലോറിക്കും മണ്ണിനുമടിയിലായി പെട്ടുപോയി.
ടിപ്പറിനടിയില്‍ കുട്ടികള്‍ പെട്ടുപോയിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. ട്യൂഷന് പോകാന്‍ നിന്ന കുട്ടികളാണ് അപകടത്തില്‍പെട്ടത്. ടിപ്പര്‍ലോറി മണ്ണെടുത്തത് പാസ് എടുത്താണോ എന്ന കാര്യം അന്വേഷിക്കുമെന്നാണ് ജില്ലാഭരണാധികാരിയും വ്യക്തമാക്കിയിരിക്കുന്നത്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നും പുറത്തുവരുന്ന വിവരം.






