
കൊച്ചി: ഹൈക്കോടതിയുടെ സത്യപ്രതിജ്ഞാ റദ്ദാക്കലില്‍ ബിജെപിയ്ക്ക് ഒപ്പം കോണ്‍ഗ്രസിനും തിരിച്ചടി. പാലക്കാട് വടക്കാഞ്ചേരിയിലെ മെമ്പര്‍ സുനില്‍ ചോട്ടുപാറയുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയത്. തിരുവനന്തപുരത്തെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിനൊപ്പമാണ് സുനിലിന്റെയും സത്യപ്രതിജ്ഞ ഭരണഘടനാവിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. ഇതോടെ നാലാഴ്ചയ്ക്കുള്ളില്‍ സുനിലും വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ 'ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍' എന്നായിരുന്നു സുനിലിന്റെ സത്യപ്രതിജ്ഞാ വാചകം. നാലാഴ്ചയ്ക്കുള്ളില്‍ സുനിലിനും സത്യപ്രതിജ്ഞ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് അംഗം സി കണ്ണനാണ് സുനിലിനെതിരേ ഹര്‍ജി നല്‍കിയത്. അംഗമായി തുടരാന്‍ അനുവദിക്കരുെതന്നായിരുന്നു കണ്ണന്റെ ആവശ്യം. എന്നാല്‍ സുനിലിനെ മെമ്പറായി തുടരാന്‍ അനുവദിച്ച കോടതി പക്ഷേ കണ്ണന്റെ ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തി. നേരത്തേ തിരുവനന്തപുരെത്ത 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
'ഗുരുദേവ നാമത്തില്‍, ഉദിയന്നൂര്‍ ദേവിയുടെ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍, ഭഗവത് നാമത്തില്‍, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തില്‍, ഭാരതാംബയുടെ നാമത്തില്‍, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍, ഭാരത മാതാവിന്റെ നാമത്തില്‍, തിരുവല്ലം പരശുരാമന്റെ നാമത്തില്‍, ആറ്റുകാല്‍ അമ്മയുടെ നാമത്തില്‍, ശ്രീ ഇരുംകുളങ്ങര ദുര്‍ഗ ഭഗവതിയുടെ നാമത്തില്‍, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തില്‍, ശ്രീകണ്ഠേശ്വരന്‍ അമ്മയപ്പന്‍ നാമത്തില്‍, അയ്യപ്പ നാമത്തില്‍, കാര്യവട്ടം ശ്രീ ധര്‍മ ശാസ്താവിന്റ നാമത്തില്‍' എന്നിങ്ങനെയാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തത്.
ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്ത നടപടി കേരള മുന്‍സിപ്പാലിറ്റി നിയമം, 1994 ന്റെ ലംഘനമാണെന്നായിരുന്നു പരാതി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു.






