
മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് നടി റെബ മോണിക്ക. അടുത്തിടെയായിരുന്നു താരം താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പുളള വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം.
കോഫി ബ്രൗണ്‍ ഗൗണില്‍ സുന്ദരിയായ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. ബേബി ബംപ് കാണിച്ചുളള റെബയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
‘ഡി-ഡേയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. എനിക്ക് പരിഭ്രമമുണ്ടോ ? ദൈവമേ.. അതെ ..നല്ലതുപോലെയുണ്ട്. ഈ യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കാനും നെഞ്ചേറ്റാറും ഞാന്‍ ശ്രമിക്കുന്നുമണ്ടാ? തീര്‍ച്ചയായും ഉണ്ട്’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം റെബ കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ താരത്തിന് ആശംസകളുമായെത്തുന്നത്.
നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ 2022 ലായിരുന്നു റെബയുടെയും ജോമോന് ജോസഫിന്റെയും വിവാഹം.വിവാഹത്തിന് ശേഷവും അഭിനയത്തിലും മോഡലിങ്ങിലും എല്ലാം റെബ സജീവമായിരുന്നു.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങറ്റം കുറിച്ച റെബ പിന്നീട് ഫോറന്‍സിക്, പൈപ്പിന് ചുവട്ടിലെ പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. വിജയ് ചിത്രം ‘ബിഗിലി’ലെ അനിത എന്ന റെബയുടെ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.






