
കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവെച്ചായിരുന്നു ആഘോഷം. ഭാര്യ രാധിക, മക്കളായ ഗോകുല്‍, മാധവ് എന്നിവര്‍ക്കൊപ്പമാണ് കേക്ക് മുറിച്ചത്. ലളിതമായ ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സുരേഷ് ഗോപിയുടെ മീഡിയ അഡ്മിന്‍ ആയ വിഷ്ണു കുറുപ്പാണ് താരത്തിന്റെ വീഡിയോ പങ്കുവെച്ചത്. ‘എല്ലാവര്‍ക്കും മാതൃകയാവുകയും മുന്നില്‍ നിന്ന് നയിച്ച് വഴികാട്ടിയാവുകയും ചെയ്യുന്നയാള്‍ക്ക്, നമ്മുടെയെല്ലാം പ്രിയപ്പെട്ട , അതുല്യനായ ഒന്നാമന് ഒരായിരം ജന്മദിനാശംസകള്‍ ’എന്നായിരുന്നു വിഷ്ണു വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
കേക്ക് മുറിക്കുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സുരേഷ് ഗോപിയുടെ വളര്‍ത്തുനയായും ആരാധകശ്രദ്ധ നേടി. കേക്ക് മുറിക്കുന്ന സമയമൊക്കെയും ഗോകുല്‍ സുരേഷിന്റെ അടുത്ത് സ്‌നേഹത്തോടെ നില്‍ക്കുകയായിരുന്നു അത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് താരത്തിന് ജന്മദിനാശംസകളുമായെത്തിയത്. ഒറ്റക്കൊമ്പനായി കാത്തിരിക്കുന്നുവെന്നും ആരാധകര്‍ കമന്റായി കുറിക്കുന്നുണ്ട്.





