
രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി സംവിധായകന് നാഗ് അശ്വിനും ഭാര്യ പ്രിയങ്കാ ദത്തും. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംവിധായകന് ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. പ്രിയങ്കയുടെ ബേബി ബംപ് വ്യക്തമായി കാണാവുന്ന ചിത്രമായിരുന്നു നാഗ് അശ്വിന് പങ്കുവെച്ചത്. ചിത്രത്തിനൊപ്പം താരം ക്യാപ്ഷന്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല.
നാഗ് അശ്വിനൊപ്പം ഭാര്യ പ്രിയങ്കാ ദത്തും മകന് ഋഷിയുമാണ് ചിത്രത്തിലുളളത്. ഇവരുടെ പ്രിയപ്പെട്ട വളര്‍ത്തുനായയും ചിത്രത്തിലുണ്ട്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചെത്തുന്നത്.
യെവാഡെ സുബ്രഹ്മണ്യം എന്ന ചിത്രമാണ് നാഗ് അശ്വിന് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു പ്രിയങ്കാ ദത്ത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
2015 ലായിരുന്നു നാഗ് അശ്വിനും പ്രിയങ്കാ ദത്തയും വിവാഹിതരാകുന്നത്. 2017 ലാണ് ഇരുവര്‍ക്കും ആദ്യമകന് ഋഷി ജനിച്ചത്.






