
സിനിമാ- നാടക സംവിധായികയും നടിയുമായ വിജയ മേത്ത ( 92) അന്തരിച്ചു. ജൂണ്‍ 30ന് രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്നു.
1960കളില്‍ മറാത്തി പരീക്ഷണ നാടകവേദിക്ക് തുടക്കം കുറിച്ചവരില്‍ പ്രധാനിയായിരുന്നു. പ്രശസ്ത നാടകകൃത്ത് വിജയ് തെണ്ടുല്‍ക്കര്‍, അഭിനേതാക്കളായ അരവിന്ദ് ദേശ്പാണ്ഡെ, ശ്രീറാം ലഗൂ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മുംബൈ ആസ്ഥാനമായി ' രംഗയാന്' എന്ന നാടകസംഘം സ്ഥാപിച്ചു. മറാത്തിയില്‍ ഒട്ടേറെ നാകടങ്ങള് സംവിധാനം ചെയ്ത അവര്‍, ശടലിവിഷന് പരമ്പരകളും ഫീച്ചര്‍ ഫിലിമുകളും ഒരുക്കി.
ശ്യാം ബെനഗലിന്റെ കലിയുഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2006-ല്‍ അമോല്‍ പലേക്കറുടെ ക്വസ്റ്റ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
പ്രശസ്തമായ നിരവധി നാടകങ്ങള്‍ക്ക് പുറമേ, ' റാവു സാഹേബ്' ( 1986), ' പെസ്റ്റണ്‍ജി' ( 1988) തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1975ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. കൂടാതെ, 1986ല്‍ പുറത്തിറങ്ങിയ ' റാവു സാഹേബ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുളള ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.






