
കൊട്ടാരക്കര : നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സ സഹായം ലഭിക്കാതെ കൗശൽ.കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ.പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. നിലവിൽ കൗശൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലാണ്.
സ്വകാര്യ ആശുപത്രിയിയിലെ ചികിത്സ ചിലവ് താങ്ങാൻ അകത്തെ കുടുംബം. സ്വകാര്യ ആശുപത്രിയിൽ ഇതുവരെ ചിലവായത് 5 ലക്ഷം രൂപയെന്ന് അച്ഛൻ സന്തോഷ് വ്യക്തമാക്കി. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ മെഡിക്കൽ കോളജിലും ദിവസം 15-20000 വരെ ചിലവാകുന്നുവെന്നും അച്ഛൻ സന്തോഷ് പറഞ്ഞു
അതേസമയം അപകടത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയുണ്ടായ അപകടത്തിൽ ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ പാർഥിപ് (15), കെഎസ്ആർടിസി ജീവനക്കാരനായ അജയൻ ആചാരി (45) എന്നിവരാണ് മരിച്ചത്.






