
തെലുങ്കിലെ ശ്രദ്ധേയനായ നടനാണ് അഖില്‍ അക്കിനേനി. ' ഏജന്റ്' എന്ന സിനമയുടെ പരാജയത്തിന് പിന്നാലെ അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടമാണ് സിനിമാരംഗത്തുനിന്ന് കുറച്ചുകാലം താന്‍ മാറി നില്ക്കാന് കാരണമായതെന്ന് പറയുകയാണ് താരം. മുരളി കിഷോര്‍ അബ്ബുരു സംവിധാനം ചെയ്യുന്ന ലെനിന് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് അഖില്‍ ഇപ്പോള്‍.
വീട്ടിലെ കുളമുറിയിലെ നനഞ്ഞ തറയില്‍ തെന്നിവീണുണ്ടായ ഒരു അപകടം തന്നെ ശാരീരികമായി തളര്‍ത്തിയെന്ന് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അഖില്‍ അക്കിനേനി പറഞ്ഞു. വീഴ്ചയില്‍ ഒരു ഗ്ലാസ് കഷണത്തിന് മുകളില്‍ ശെക അമരുകയും ഇടത് കൈയിലെ ഞരമ്പുകള്‍ക്കും പേശികള്‍ക്കും ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ശസ്ത്രക്രിയകളും 48 തുന്നികെട്ടുകളും വേണ്ടിവന്ന ഈ അപകടം മാസങ്ങളോളം തന്നെ വിശ്രമിക്കാന്‍ നിര്‍ബന്ധിതനാക്കിയെന്ന് അഖില്‍ പറഞ്ഞു.
"എനിക്ക് മനസിലാകും, ഇതൊരു വലിയ ഇടവേളയാണ്. ഇതിൽ പകുതി എൻ്റെ തെറ്റായിരുന്നു, പകുതി എൻ്റെ കയ്യിലായിരുന്നില്ല. എനിക്ക് 16 മാസത്തെ ചികിത്സ വേണ്ടിവന്ന ഒരു പരിക്ക് സംഭവിച്ചു.
എൻ്റെ ഇടതുകൈയിൽ രണ്ട് ശസ്ത്രക്രിയകൾ നടന്നു. ഏജൻ്റ് റിലീസ് ചെയ്ത് 3- 4 മാസങ്ങൾക്ക് ശേഷമാണ് എനിക്ക് പരിക്ക് പറ്റിയത്. അതൊരു ആകസ്മിക അപകടമായിരുന്നു. നനഞ്ഞ ബാത്ത്റൂം തറയിൽ തെന്നി വീഴുകയായിരുന്നു, ഒരു ഗ്ലാസ് കഷണത്തിൽ ഞാൻ വീണു. അത് എൻ്റെ ഇടതുകൈയിലെ മോതിര വിരലിലും നടുവിരലിലെ ഞരമ്പുകളെയും സിരകളെയും ടൻഡനുകളെയും മുറിച്ചു. ഇവിടെ 48 തുന്നലുകളുണ്ട്".- അഖിൽ പറഞ്ഞു.
"ഈ പരിക്ക് എന്നെ പൂർണമായും തളർത്തി. ഏകദേശം 7-8 മാസത്തോളം എനിക്ക് ഒരു ഭാരവും ഉയർത്താൻ കഴിഞ്ഞില്ല. പൂർണമായി സുഖം പ്രാപിക്കാൻ ആകെ 16 മാസമെടുത്തു. മാനസികമായി കരകയറാനും വീണ്ടും ജിമ്മിൽ പോകാനും, ആക്ഷൻ ചെയ്യാനോ മറ്റെന്തെങ്കിലും ചെയ്യാനോ വേണ്ടത്ര ശക്തി നേടാനും എനിക്ക് കഴിഞ്ഞില്ല.
ഇതിനോടൊപ്പം എൻ്റെ അവസാന ചിത്രത്തിൻ്റെ ഫലവും ചേർന്നപ്പോൾ, ഞാൻ കടന്നുപോകേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു അതെന്ന് ഞാൻ കരുതുന്നു. ഇനി ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാം". -അദ്ദേഹം കൂട്ടിച്ചേർത്തു.
നാഗാര്‍ജുനയും സൂര്യദേവ നാഗ വംശിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ' ലെനിന്' ജൂലൈ 10-ന് തിയേറ്ററുകളിലെത്തും. ഭാഗ്യശ്രീ ബോര്‍സെ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.






