ന്യുഡല്‍ഹി: വീരേന്ദര്‍ സേവാഗ് പ്രതിനിധീകരിക്കുന്നത് ഇന്ത്യയെയല്ല ബി.സി.സി.ഐയെയാണെന്ന് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. സേവാഗ് ബി.സി.സി.ഐയ്ക്ക് വേണ്ടിയാണ് കളിച്ചത്. അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്ന് ഖാലിദ് പറഞ്ഞു.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. തുല്യതയിലും നീതിയിലും സ്വാതന്ത്ര്യത്തിലും അധിഷ്ടിതമായ ഒരു പുതിയ ഇന്ത്യയുടെ കാഴ്ചപ്പാട്-ഖാലിദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
രാംജാസ് കോളജിലെ എ.ബി.വി.പി അതിക്രമത്തിനെതിരെ പ്രതികരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിന് സേവാഗ് പരിഹസിച്ചിരുന്നു. പാകിസ്താനല്ല, യുദ്ധമാണ് തന്റെ പിതാവിനെ കൊന്നതെന്ന കൗറിന്റെ നിലപാടിനെയാണ് സേവാഗ് പരിഹസിച്ചത്. കൗറിനെ പരിഹസിച്ച സോവാഗിനെയും യോഗേശ്വറിനെയും രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറും രംഗത്ത് വന്നിരുന്നു.






