
വളർത്തു മൃഗങ്ങളോടുള്ള മനുഷ്യന്റെ ആത്മബന്ധത്തിന്റെ ഏറ്റവും ഹൃദ്യമായ ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കമിനോ എന്ന് പേരുള്ള ഒരു ചെറിയ നായ്കുട്ടിയും തന്റെ വളര്‍ത്തമ്മയും തമ്മിലുള്ള അവസാന കാർ യാത്രയുടെ വീഡിയോ ആണ് ഇന്റർനെറ്റിൽ കാഴ്ചക്കാരുടെ കണ്ണുനനയിക്കുന്നത്. മാസങ്ങളോളം സ്നേഹത്തോടെയും കരുതലോടേയും ഒപ്പം നിർത്തിയ പ്രിയപ്പെട്ടവരിൽ നിന്ന് ഒരു നായ്ക്കുട്ടി എന്നെന്നേക്കുമായി യാത്ര പറയുന്ന നിമിഷമാണിത്.
തന്റെ വളര്ത്തമ്മയ്ക്കൊപ്പമുള്ള അവസാന യാത്രയാണെന്ന് അറിയാതെ കാറിന്റെ ജനലിനരികെ തലവെച്ച് സ്നേഹത്തോടെ ഇരിക്കുന്ന കമിനോയുടെ ദൃശ്യം ഏവരേയും സ്പർശിക്കുന്നതാണ്. കാറിനുള്ളിൽ വെച്ച് അവൾ തന്റെ അമ്മയുടെ മുഖത്ത് സ്നേഹം കൊണ്ട് ഉമ്മകൾ നൽകുന്നതും, ആ വേർപാടിന്റെ നോവ് അറിയാതെ സന്തോഷത്തോടെ ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഒടുവിൽ അവളെ ദത്തെടുത്ത പുതിയ ഉടമസ്ഥർക്കൊപ്പം അയക്കുമ്പോൾ ആ വളര്‍ത്തമ്മയുടെ കണ്ണുകൾ നിറയുന്നതും ദൃശ്യങ്ങളിൽ കാണാം.
ഈ ഹൃദയസ്പർശിയായ നിമിഷം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നതോടെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. മൃഗങ്ങൾക്കും മനുഷ്യരെപ്പോലെ സ്നേഹവും തിരിച്ചറിയാനുള്ള കഴിവുമുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ ആളുകളുടെ മനസ്സിൽ വലിയ ചർച്ചയാകുന്നു. താൻ വളർത്തിയെടുത്ത കുഞ്ഞിനെ മറ്റൊരു നല്ല ജീവിതത്തിലേക്ക് കൈമാറുന്നതിന്റെ സന്തോഷവും ഒപ്പം പിരിഞ്ഞുപോകുമ്പോഴുള്ള സങ്കടവുമാണ് ആ വളര്‍ത്തമ്മയുടെ ഭാവങ്ങളിൽ പ്രകടമായത്.
കമിനോയ്ക്ക് മികച്ചൊരു വീടും സ്നേഹമുള്ള പുതിയ കുടുംബത്തെയും ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഒരു മൃഗത്തോടുള്ള സ്നേഹം എത്രത്തോളം ആത്മാർത്ഥമായിരിക്കാമെന്ന് ഈ വീഡിയോ വീണ്ടും തെളിയിക്കുന്നു. താൽക്കാലികമായി ലഭിച്ച സ്നേഹത്തിൽ നിന്ന് എന്നേക്കുമായുള്ള പുതിയൊരു ജീവിതത്തിലേക്ക് കമിനോ ചുവടുവെക്കുമ്പോൾ, മൃഗങ്ങളെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ളവരുടെ കണ്ണുകളിലാണ് ഈ വീഡിയോ ആനന്ദകണ്ണീർ നിറയ്ക്കുന്നത്.






