ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച തത്രി നഗരത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
നഗരത്തില്‍ വന്‍തോതില്‍ പാറക്കല്ലുകളും മണ്ണും ചെളിയും വന്നടിഞ്ഞു. പാര്‍പ്പിട-വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ചെളിവന്ന് മൂടിയ നിലയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയി. ചില വാഹനങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ച് ചെനാബ് നദിയിലേക്ക് പതിച്ചതായി പ്രാദേശികവാസികള്‍ അവകാശപ്പെടുന്നു. കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളുടെ കൃത്യമായ എണ്ണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഔദ്യോഗികമായി തിട്ടപ്പെടുത്തിയില്ല.
തത്രിയിലെ ദോഡ-കിഷ്ത്വാര്‍ ഹൈവേയും അടച്ചുപൂട്ടി. ഇത് മേഖലയിലെ ഗതാഗതത്തെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. മലയോര മേഖലകളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദോഡ, കിഷ്ത്വാര്‍ ജില്ലകളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ പ്രകൃതിക്ഷോഭ മാണിത്. കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തില്‍ ദോഡ-കിഷ്ത്വാര്‍ ഹൈവേയുടെ ഒരു ഭാഗം തകര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവം. റോഡില്‍ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയെങ്കിലും അവ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Comments