
കള്ളാടി: വയനാട്ടില്‍ തുരങ്കപാതനിര്മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. മേപ്പാടിയിലെ കള്ളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അനേകം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. വാഹനങ്ങള്‍ മണ്ണിനടിയിലായി എന്നാണ് വിവരം. റോഡിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തിയതായി വിവരമുണ്ട്.
പ്രദേശത്ത് ഇന്നലെ മുതല്‍ കനത്ത മയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. െതാഴിലാളികളുമായി എത്തിയ ബസും മണ്ണിനടിയില്‍ പെട്ടതായി വിവരമുണ്ട്. മേപ്പാടി പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴയാണ്. തുരങ്കത്തിന്റെ മുഖമായ മീനാക്ഷിപാലത്തിന് സമീപം വലിയ തോതില്‍ മണ്ണിടിയുകയായിരുന്നു. തുരങ്ക നിര്‍മ്മാണത്തിനായി മണ്ണെടുത്ത ഭാഗത്തായിരുന്നു അപകടം.
ഉരുള്‍പൊട്ടലിന് സമാനമായ രീതിയിലുള്ള അപകടമെന്നാണ് പുറത്തുവരുന്ന വിവരം. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ കോണ്‍ക്രീറ്റ് ഭീത്തി പൂര്‍ണ്ണമായും തകര്‍ന്നതായും വിവരമുണ്ട്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ ഉണ്ടോ എന്ന ആശങ്ക ഉയരുന്നുണ്ട്. വ്യാപകമായി മണ്ണിടിയുകയായിരുന്നു. എന്‍ഡിആര്‍എഫ് കൂടി സ്ഥലത്തെത്തുന്നതോെട കുടുതല്‍ പരിശോധന നടക്കുമെന്നാണ് വിവരം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ തുരങ്കപാത പുതിയതായി വന്ന യുഡിഎഫ് സര്‍ക്കാരും ഏറ്റെടുക്കുകയായിരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള അതിപരിസ്ഥിതിലോല മേഖലയിലാണ് നിര്‍മ്മാണം എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാത. 8.73 കിലോമീറ്റര്‍ നീളമുള്ള 2135 കോടി ചിലവ് പ്രതീക്ഷിക്കുന്ന താണ് ട്വിന്‍ ട്യൂബ് ടണല്‍ പദ്ധതി ദ്രുത ഗതിയില്‍ പുരോഗമിക്കുന്നതിനിടയിലാണ് വലിയ ദുരന്തം ഉണ്ടായിരിക്കുന്നത്.






