
മേല്‍പ്പാടി: വയനാട്ടില്‍ തുരങ്കപാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. അതേസമയം എത്രപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട് എന്ന കാര്യം വ്യക്തമായിട്ടില്ല. 16 പേര് കുടുങ്ങിയതായിട്ടാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. ജോലിക്കായി എത്തിയ അതിഥിതൊഴിലാളാണ് പെട്ടതെന്നാണ് വിവരം. മലയുടെ ഒരു ഭാഗം തന്നെ ഇടിഞ്ഞു താഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തെയും മണ്ണിടിച്ചിലും മഴയും ബാധിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരണപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. നിര്‍മ്മാണം നടക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. അഞ്ചുപേരെ പുറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയതായി വിവരമുണ്ട്. പ്രദേശത്ത് വീണ്ടും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. മണ്ണിടിച്ച് ഉണ്ടായിരുന്ന ഭാഗത്തായിരുന്നു തൊഴിലാളികളുടെ ടെന്റുകള്‍ ഉണ്ടായിരുന്നു. ടെന്റിന് മുകളിലൂടെ മണ്ണിടിഞ്ഞ് റോഡില്‍ പതിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് കനത്ത മഴയായിരുന്നു.
മഴയെ തുടര്‍ന്ന് പണിയില്ലായിരുന്നതിനാല് ടെന്റില്‍ ആള്ക്കാര് വിശ്രമിക്കുന്ന സമയത്തായിരുന്നു അപകടമെന്നാണ് പുറത്തുവരുന്ന വിവരം. അപകടസമയത്ത് ടെന്റിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ എത്രപേര്‍ ടെന്റിനുള്ളില്‍ ഉണ്ടായിരുന്നത് എന്നത് വ്യക്തമല്ല. തൊഴിലാളികള്‍ വന്ന ബസും മണ്ണിനടിയിലാണെന്നാണ് വിവരം. ബസ് കള്ളാടി പാലത്തിനടിയിലായിരുന്നു. ഇതില്‍ ആളുകളുണ്ടോ എന്ന കാര്യവും പുറത്തുവന്നിട്ടില്ല. പണിക്കായി ഉപയോഗിച്ചിരുന്ന മണ്ണുമാന്തി യന്ത്രങ്ങള്‍ സഹിതം മണ്ണിനടിയിലായിട്ടുണ്ട്.
ചൂരല്‍മല പ്രദേശത്തേക്ക് പോകുന്ന പാതയില്‍ ഒരു കെട്ടിടത്തിെന്റ പൊക്കത്തില്‍ മണ്ണിടിയുകയായിരുന്നു. പ്രദേശത്തെ ഒരു വീടിന്റെ പിന്ഭാഗത്തോക്ക് കനത്ത രീതിയില്‍ മണ്ണിടിഞ്ഞു വീണിട്ടുണ്ട്. രണ്ടുദിവസമായി അപകടസ്ഥലത്ത് കനത്തമഴയാണ്. അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. മന്ത്രിമാരും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കിരണ്‍കുമാര്‍, ദിലീപ്, രജനി, തന്മയ് ഘോഷ് എന്നിങ്ങനെയാണ് ആശുപത്രിയില്‍ കിടക്കുന്ന നാലു പേരുടെ പേരുകള്‍. മനുഷ്യനിര്‍മ്മിത ദുരന്തമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ പ്രതികരണം. മഴകാരണം പണി നിര്‍ത്തിവെച്ചെന്നും മഴക്കാലത്ത് പണി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയരുന്നതായി ടി. സിദ്ദിഖ് പറഞ്ഞു.






