
ബിഗ് ബജറ്റ് ചിത്രങ്ങളുടെയും അന്യഭാഷ ചിത്രങ്ങളുടെയും തിരക്കുകളിലാണ് നടി കീർത്തി സുരേഷ്. ഒരേസമയം ഒന്നിലധികം പ്രൊജക്ടുകളുടെ ഭാഗമായി മാറുന്നതിന്റെ തിരക്കുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തന്റെ കാറിലിരുന്ന് ഫേഷ്യൽ മാസ്ക് ധരിച്ചുള്ള ചിത്രമാണ് കീർത്തി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ഒരേദിവസം തന്നെ രണ്ട് സിനിമകളുടെ ഷൂട്ടിംഗിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് താരം ഇതിൽ വ്യക്തമാക്കുന്നുണ്ട്.
"വൈകുന്നേരം 4 മണി വരെ ഒരു സിനിമയ്ക്കും, അതിനുശേഷം മറ്റൊരു സിനിമയ്ക്കും വേണ്ടി ഷൂട്ട് ചെയ്യേണ്ടി വരുമ്പോൾ ശരീരത്തിന് ഉള്ളിലും പുറത്തും ഹൈഡ്രേഷൻ നിലനിർത്തേണ്ടതുണ്ട്. നീണ്ട ഒരു ദിവസമാണ് മുന്നിലുള്ളത്. ഗുഡ് മോർണിംഗ്. പി.എസ്: എന്റെ ചെറിയ മുഖത്തിന് ചേരുന്ന ഷീറ്റ് മാസ്ക്കുകൾക്കായി ഞാൻ ഇപ്പോഴും തിരയുകയാണ്," കീർത്തി കുറിച്ചു. പകൽ മുഴുവൻ ഒരു സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി, ഒട്ടും സമയം കളയാതെ അടുത്ത ചിത്രത്തിന്റെ സെറ്റിലേക്ക് ഓടുകയാണെന്നും താരം ആരാധകരെ അറിയിച്ചു.







