' കുറച്ചു നാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുന്നു' ; മമിത ബൈജു
Authored by Web Desk | Last updated: 07 Jul 2026, 4:41 PM | 1 min read
മലയാളത്തിലെ യുവനടിമാരില്‍ ഏറെ ആരാധകരുളള താരമാണ് മമിത ബൈജു. ഇപ്പോഴിതാ കുറച്ച് കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് വ്യക്തമാക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മമിത ഇക്കാര്യം അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ ടീം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും മമിത കുറിച്ചു.
ബാലതാരമായി സിനിമയില്‍ എത്തി പ്രേക്ഷകമനസ്സുകളില്‍ സ്ഥാനം നേടിയ താരമാണ് നടി മമിത ബൈജു. ഹണി ബീ 2 സെലിബ്രേഷന്‍, സര്‍വോപരി പാലാക്കാരന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചുകൊണ്ട് സിനിമ ജീവിതം തുടങ്ങിയ മമിത, ചെറിയ റോളുകളിലൂടെ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും പിന്നീട് പ്രധാന വേഷങ്ങളിലേക്ക് എത്തുകയും ചെയ്തയൊരാളാണ്.
മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് താരം. ധനുഷ് നായകനായെത്തിയ കരയാണ് തമിഴില്‍ മമിതയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സൂര്യയ്‌ക്കൊപ്പമുളള ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രമാണ് തമിഴിലെ മമിതയുടെ പുതിയ പ്രൊജക്റ്റ്.
ലക്കി ഭാസ്‌കറിനു ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. അതേസമയം മലയാളത്തില്‍ ' ബത്‌ലഹേം കുടുംബ യൂണിറ്റ്' ആണ്് മമിതയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നിവിന്‍ പോളി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് എഡി ആണ്.